Follow KVARTHA on Google news Follow Us!
ad

Art Gallery | മഹാത്മ മന്ദിരത്തില്‍ ഏകാമി ആര്‍ട് ഗ്യാലറി പ്രവര്‍ത്തനമാരംഭിക്കുന്നു

Ekami Art Gallery begins operations at Mahatma Mandir, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂര്‍: (www.kvartha.com) മഹാത്മ മന്ദിരത്തില്‍ ഏകാമി ആര്‍ട് ഗ്യാലറി പ്രവര്‍ത്തന സജ്ജമായതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ലോക പ്രശസ്ത കലാകാരനായ ബോസ് കൃഷ്ണമാചാരിയാണ് ഗാലറി ഡിസൈന്‍ ചെയ്തത്. റിസറക്ഷന്‍ ഓഫ് ദി ഫെമിലിയന്‍ എന്ന പേരിട്ട അഞ്ചു ചിത്രകാരന്മാരുടെ പ്രദര്‍ശനത്തോടെ മാര്‍ച് 23ന് ഗ്യാലറി പ്രവര്‍ത്തനം തുടങ്ങും. പ്രശസ്ത ചിത്രകാരനായ സി ഭാഗ്യനാഥ്, ഇഎന്‍ ശാന്തി, അമീന്‍ ഖലീല്‍, പ്രജക്ത പാലവ് ആഹേര്‍, സ്‌നേഹ മെഹ്‌റ എന്നീ അഞ്ച് ആര്‍ടിസ്റ്റുകളുടെ ഗ്രൂപ് ഷോയാണ് ഉദ്ഘാടന ദിവസം നടക്കുക.
    
Latest-News, Kerala, Kannur, Top-Headlines, Press Meet, Video, Ekami Art Gallery, Mahatma Mandir, Ekami Art Gallery begins operations at Mahatma Mandir.

ലളിതമായെങ്കിലും സമകാലിന ഇന്‍ഡ്യന്‍ കലയുടെ ഒരു പരിച്ഛേദത്തിന്റെ സ്വഭാവവിശേഷം പ്രതിഫലിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. കണ്ണൂരില്‍ നല്ലൊരു ആര്‍ട് ഗ്യാലറിയെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുകയാണ് ഈ സംരഭത്തിലുടെ ലക്ഷ്യമിടുന്നതെന്ന് ജെനറല്‍ സെക്രടറി സി സുനില്‍ കുമാര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ബിപിന്‍ വേണുഗോപന്‍, മഹേഷ് ഒറ്റച്ചാല്‍ എന്നിവരും പങ്കെടുത്തു.

Keywords: Latest-News, Kerala, Kannur, Top-Headlines, Press Meet, Video, Ekami Art Gallery, Mahatma Mandir, Ekami Art Gallery begins operations at Mahatma Mandir.
< !- START disable copy paste -->

Post a Comment