Follow KVARTHA on Google news Follow Us!
ad

Earthquake | നികോബാര്‍ ദ്വീപ് മേഖലയില്‍ 5.0 തീവ്രത രേഖപ്പെടുത്തി ഭൂചലനം; ഉത്തരകാശിയിലും ഭൂകമ്പം

Earthquake of 5.0 magnitude hits Nicobar islands region#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


ന്യൂഡെല്‍ഹി: (www.kvartha.com) നികോബാര്‍ ദ്വീപ് മേഖലയില്‍ ഭൂകമ്പം ഉണ്ടായതായി റിപോര്‍ട്. പുലര്‍ചെ അഞ്ചിനാണ് റിക്ടര്‍ സ്‌കെയില്‍ 5.0 രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായതെന്ന് ദേശീയ വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപോര്‍ട് ചെയ്തു.

ഞായറാഴ്ച പുലര്‍ചെ ഉത്തരകാശിയിലും 2.5 തീവ്രത രേഖപ്പെടുത്തി ഭൂകമ്പമുണ്ടായതായി ജില്ലാ ദുരന്ത നിവാരണ ഓഫീസര്‍ ദേവേന്ദ്ര പട്വാള്‍ പറഞ്ഞു. തുടര്‍ചയായ രണ്ട് ഭൂചലനങ്ങളും ഉണ്ടായി. പുലര്‍ചെ 12.45നും താമസിയാതെ മറ്റ് രണ്ട് ഭൂചലനങ്ങളും ഉണ്ടായി. 

News,National,India,New Delhi,Earthquake,Top-Headlines,Latest-News, Earthquake of 5.0 magnitude hits Nicobar islands region


ആദ്യ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ജില്ലയിലെ ഭത്വരി മേഖലയിലെ സിറോര്‍ വനത്തിലായിരുന്നു. എന്നാല്‍ നേരിയ ഭൂചലനം മാത്രമാണ് ഉണ്ടായിരുന്നതെന്നും പ്രാദേശികമായി രേഖപ്പെടുത്താന്‍ കഴിഞ്ഞില്ലെന്നും ജില്ലാ ദുരന്തനിവാരണ ഓഫീസര്‍ വ്യക്തമാക്കി.

അതേസമയം, ഭൂചലനത്തില്‍ വീടുകളിലെ സാധനങ്ങളെല്ലാം വീഴുകയും ജനല്‍ പാളികളും വാതിലുകളും ഇളകിയെന്നും നാട്ടുകാര്‍ പറയുന്നു. ആളുകള്‍ പരിഭ്രാന്തരായി വീടുകളില്‍ നിന്ന് പുറത്തേക്ക് ഓടുകയും ചെയ്തു. രാത്രി മുഴുവന്‍ അവര്‍ ഭയത്തോടെ വീടിന് പുറത്താണ് കഴിഞ്ഞതെന്നും എന്നാല്‍ ജീവനും സ്വത്തിനും നാശനഷ്ടമുണ്ടായതായി റിപോര്‍ടില്ലെന്നും ഓഫീസര്‍ കൂട്ടിച്ചേര്‍ത്തു.

Keywords: News,National,India,New Delhi,Earthquake,Top-Headlines,Latest-News, Earthquake of 5.0 magnitude hits Nicobar islands region

Post a Comment