Follow KVARTHA on Google news Follow Us!
ad

Signed MoU | ചികിത്സാചിലവുകളിൽ 30% വരെ ഇളവ്; ദുബൈ-കണ്ണൂര്‍ ജില്ലാ കെഎംസിസിയും ആസ്റ്റര്‍ ആശുപത്രിയും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടു

Dubai-Kannur District KMCC and Aster Hospital signed MoU, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ശാര്‍ജ: (www.kvartha.com) ദുബൈ കെഎംസിസി കണ്ണൂര്‍ ജില്ലാ കമിറ്റിയും ആസ്റ്റര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് ക്ലിനിക്‌സും തമ്മില്‍ ധാരണാപത്രം ഒപ്പുവെച്ചു. കെഎംസിസി പ്രവര്‍ത്തകര്‍ക്കും കുടുംബങ്ങള്‍ക്കും നാട്ടിലെയും യുഎഇലെയും ആസ്റ്റര്‍ ആശുപത്രികളില്‍ ചികിത്സാചിലവുകളിൽ 30% വരെ ഇളവ് ലഭിക്കുന്ന പ്രിവിലേജ് കാര്‍ഡ് ഇത് വഴി വിതരണം ചെയ്യും.
       
Latest-News, World, Gulf, Sharjah, Top-Headlines, Health, Hospital, Treatment, KMCC, UAE, Kerala, Dubai-Kannur District KMCC, Aster MIMS, Dubai-Kannur District KMCC and Aster Hospital signed MoU.

ആസ്റ്റര്‍ ശാര്‍ജ സിഇഒ ഗൗരവ് ഖുറാന, ദുബൈ കെഎംസിസി കണ്ണൂര്‍ ജില്ലാ സെക്രടറി പികെ റഫീഖ് കല്ലിക്കണ്ടി എന്നിവര്‍ ശാര്‍ജ ആസ്റ്റര്‍ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ എംഒയുവില്‍ ഒപ്പുവച്ചു. കെഎംസിസി നേതാക്കളായ ഹാശിം നീര്‍വേലി, റഹ്ദാദ് മൂഴിക്കര, നൂറുദ്ദീന്‍ മണ്ടൂര്‍, തന്‍വീര്‍ എടക്കാട്, മുഹമ്മദലി ഉളിയില്‍, ശംസീര്‍ അലവില്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് ക്ലിനിക് ബിസിനസ് ഡെവലപ്‌മെന്റ് ഹെഡ് സിറാജുദ്ദീന്‍, ആസ്റ്റര്‍ ആന്‍ഡ് ആക്‌സസ് ക്ലിനിക് ബിസിനസ് ഡെവലപ്‌മെന്റ് മാനജര്‍ പ്രവീണ്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍ ഇന്‍ഡ്യ ബിസിനസ് ഡെവലപ്‌മെന്റ് മാനജര്‍ സുമേഷ് എന്നിവര്‍ സംബന്ധിച്ചു.
            
Latest-News, World, Gulf, Sharjah, Top-Headlines, Health, Hospital, Treatment, KMCC, UAE, Kerala, Dubai-Kannur District KMCC, Aster MIMS, Dubai-Kannur District KMCC and Aster Hospital signed MoU.

ശാര്‍ജാ അന്താരാഷ്ട്ര എക്‌സ്‌പോ സെന്ററില്‍ ദുബൈ കണ്ണൂര്‍ ജില്ലാ കെഎംസിസി സംഘടിപ്പിച്ച 'കണ്ണൂര്‍ മഹോത്സവം' മെഗാ ഇവന്റില്‍ പങ്കെടുത്തവര്‍ക്കായിരുന്നു 30% വരെ ഇളവ് ലഭിക്കുന്ന ആസ്റ്റര്‍ പ്രിവിലേജ് കാര്‍ഡുകള്‍ പ്രഖ്യാപിച്ചിരുന്നത്.

Keywords: Latest-News, World, Gulf, Sharjah, Top-Headlines, Health, Hospital, Treatment, KMCC, UAE, Kerala, Dubai-Kannur District KMCC, Aster MIMS, Dubai-Kannur District KMCC and Aster Hospital signed MoU.
< !- START disable copy paste -->

Post a Comment