Follow KVARTHA on Google news Follow Us!
ad

Beggar Arrested | ദുബൈയില്‍ ഭിക്ഷാടനം നടത്തിയതിന് യാചകന്‍ പിടിയില്‍; 'കൃത്രിമ കാലിനുള്ളില്‍ ഒളിപ്പിച്ചുവെച്ച 3 ലക്ഷം ദിര്‍ഹം പിടികൂടി'

Dubai: Beggar caught with Dh300,000 hidden in his artificial limb#ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


ദുബൈ: (www.kvartha.com) റമദാന്‍ മാസത്തില്‍ ഭിക്ഷാടനം നടത്തുന്നവരെ കണ്ടെത്തുന്നതിന്റെ ഭാഗമായി ദുബൈ പൊലീസ് നടത്തിയ പരിശോധനയില്‍ മൂന്ന് ലക്ഷം ദിര്‍ഹവുമായി യാചകന്‍ പിടിയില്‍. കൃത്രിമ കാലിനുള്ളില്‍ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു പണം കണ്ടെത്തിയതെന്നും ഭിക്ഷാടനം നടത്തി സമ്പാദിച്ച പണമാണ് ഇതെന്നും പൊലീസ് വ്യക്തമാക്കി. 

ദുബൈ പൊലീസ് ആസ്ഥാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ദുബൈ പൊലീസ് ആന്റി ഡിപാര്‍ട്മെന്റ് ഡയറക്ടര്‍ കേണല്‍ അലി അല്‍ ശംസിയാണ് ഇക്കാര്യം അറിയിച്ചത്. ആളുകളുടെ സഹതാപം പിടിച്ചു പറ്റിയാണ് സംഘം പണം കൈക്കലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

News, World, international, Gulf, Dubai, Police, Ramadan, Top-Headlines, Latest-News, Arrested, Dubai: Beggar caught with Dh300,000 hidden in his artificial limb

റമദാന്‍ ലക്ഷ്യംവെച്ച് വന്‍ സംഘങ്ങളാണ് ഭിക്ഷാടകരെ ഉപയോഗിച്ച് വ്യാപകമായി ധനശേഖരണം നടത്തി വരുന്നത്. ഇത് പൂര്‍ണമായും ഇല്ലാതാക്കുക എന്നതാണ് ലക്ഷ്യമെന്നും ഇതിനായി വിശുദ്ധ മാസത്തില്‍ ദുബൈയിലുടനീളം പെട്രോളിംഗ് വര്‍ധിപ്പിക്കുമെന്നും പൊലീസ് വ്യക്തമാക്കി. 

യാചകരെ പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ ഉണ്ടാകരുതെന്ന് രാജ്യത്തെ പൗരന്മാരോടും വിദേശികളോടും അധികൃതര്‍ അഭ്യര്‍ഥിച്ചു.

Keywords: News, World, international, Gulf, Dubai, Police, Ramadan, Top-Headlines, Latest-News, Arrested, Dubai: Beggar caught with Dh300,000 hidden in his artificial limb

Post a Comment