ന്യൂഡെല്‍ഹി: (www.kvartha.com) ട്രെയിനില്‍ ഉറങ്ങിക്കിടന്ന യാത്രക്കാരിയുടെ തലയിലേക്ക് മദ്യലഹരിയിലായിരുന്ന ടിടി മൂത്രമൊഴിച്ചതായി പരാതി. ടിടിയെ യാത്രക്കാര്‍ പിടികൂടി റെയില്‍വേ പൊലീസിന് കൈമാറി. അമൃത്സര്‍ സ്വദേശിയായ രാജേഷിന്റെ ഭാര്യയ്ക്കാണ് ദുരനുഭവം ഉണ്ടായത്.
അമൃത്സറില്‍ നിന്ന് കൊല്‍കത്തയിലേക്ക് പോകുകയായിരുന്ന അകാല്‍ താഖ്ത് എക്‌സ്പ്രസില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. അര്‍ധരാത്രിയിലാണ് ഉറങ്ങിക്കിടന്ന യുവതിയുടെ തലയിലേക്ക് ബിഹാര്‍ സ്വദേശിയായ ടിടി മുന്ന കുമാര്‍ മൂത്രമൊഴിച്ചത്. യുവതി ബഹളം വച്ചതോടെ ഭര്‍ത്താവും മറ്റ് യാത്രക്കാരും ചേര്‍ന്ന് ഇയാളെ പിടികൂടി വച്ചു. തിങ്കളാഴ്ച പുലര്‍ചെ കൊല്‍കത്തയിലെത്തിയപ്പോള്‍ റെയില്‍വേ പൊലീസിന് കൈമാറുകയായിരുന്നു.
ടിടി അമിതമായി മദ്യപിച്ചിരുന്നെന്ന് യാത്രക്കാര്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു. രാജേഷിന്റെ പരാതിയില്‍ ഇയാളെ റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തു. റെയില്‍വേ വകുപ്പിനാകെ നാണക്കേടുണ്ടാക്കിയ സംഭവമാണിതെന്ന് ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞതായി വിവിധ സ്രോതസുകളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.
Keywords: News, National, India, New Delhi, Assault, Local-News, Complaint, Liquor, Custody, Travel, Passengers, Drunk TT urinates on woman passenger's head inside train