തുടര്‍ന്ന് പൊലീസ് കാര്‍ പരിശോധിച്ചപ്പോള്‍ അഞ്ചുകിലോഗ്രാം കഞ്ചാവ്, ഒരുകിലോഗ്രാം ഹാഷിഷ് ഓയില്‍, അഞ്ച് ഗ്രാം എംഡിഎംഎ, മയക്കുമരുന്ന് സംഘത്തിന്റെ മൊബൈല്‍ ഫോൺ എന്നിവ കണ്ടെത്തി. കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ബിനുമോഹന്റെ നേതൃത്വത്തിലാണ് പുലര്‍ചെ നാലുമണിയോടെ രഹസ്യവിവരം ലഭിച്ചതിനാല്‍ റെയ്ഡ് നടത്തിയത്. മയക്കുമരുന്ന് കടത്താനുപയോഗിച്ച ഹ്യൂണ്ടായി ഐകണ്‍ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വാഹനത്തിന്റെ ആര്‍സി ഓണറെയും പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പൊലീസ് കൈക്കാണിച്ചപ്പോള്‍ സംശയം തോന്നാത്തവിധം കാര്‍ നിര്‍ത്തുകയും പൊലീസ് അടുത്തെത്തിയപ്പോള്‍ ഇവര്‍ കാറില്‍ നിന്നും ഇറങ്ങി ഓടുകയുമായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. രക്ഷപ്പെട്ട സംഘം മയക്കുമരുന്ന് വില്‍പനാസംഘത്തിലെ കണ്ണികളാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
Keywords: Kannur, Drugs, Seized, Car, Vehicles, Police, Accused, Car, Mobile Phone, Custody, Kerala, News, Top-Headlines, Drugs seized in the car.
< !- START disable copy paste -->