Follow KVARTHA on Google news Follow Us!
ad

Dramatic scenes | അമ്മയുടെ മരണത്തെ തുടര്‍ന്ന് കുട്ടിയുടെ സംരക്ഷണം അച്ഛന് വിട്ടുകൊടുത്ത് കോടതി; നടപടിക്രമത്തിനിടെ അലമുറയിട്ട് നീതിന്യായ മുറിയിലേക്ക് ഓടിക്കയറി മകന്‍; പിന്നീട് സംഭവിച്ചത് നാടകീയ രംഗങ്ങള്‍

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍,Mumbai,News,Court,Child,Protection,National,
മുംബൈ: (www.kvartha.com) കൊച്ചുകുട്ടികള്‍ക്ക് സ്‌നേഹം നല്‍കുന്നവരെ വലിയ കാര്യമാണ്. ചിലപ്പോള്‍ അവര്‍ക്ക് സ്വന്തം മാതാപിതാക്കളേക്കാള്‍ തന്നെ സ്‌നേഹിക്കുന്നരെയായിരിക്കും കൂടുതല്‍ ഇഷ്ടം. അതിന് തടസം നിന്നാല്‍ അത് കുഞ്ഞുമനസുകളെ ഏറെ വേദനിപ്പിക്കും.

കഴിഞ്ഞദിവസം മുംബൈ ഹൈകോടതിയില്‍ അത്തരമൊരു നാടകീയ സംഭവമാണ് നടന്നത്. കാന്‍സര്‍ ബാധിച്ച് മൂന്ന് വര്‍ഷം മുമ്പ് അമ്മ മരിച്ചുപോയ ഒരു 11 വയസുകാരന്റെ സംരക്ഷണവുമായി ബന്ധപ്പെട്ട കേസിലായിരുന്നു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.

Dramatic scenes outside Bombay High Court during custody battle of an 11-year-old boy, Mumbai, News, Court, Child, Protection, National

അമ്മയുടെ മരണത്തിന് പിന്നാലെ കുട്ടിയുടെ സംരക്ഷണം അമ്മയുടെ ബന്ധുക്കള്‍ ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍, മകനെ വിട്ട് കിട്ടണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ പിതാവ് 2019 ല്‍ കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയല്‍ ചെയ്തു. 2022 ഫെബ്രുവരിയില്‍ ഹൈകോടതി അച്ഛന് അനുകൂലമായ ഉത്തരവ് വിധിക്കുകയും ചെയ്തു.

ഈ ഉത്തരവ് 2022 സെപ്റ്റംബറില്‍ സുപ്രീം കോടതി ശരിവച്ചു. എന്നാല്‍, കുട്ടിയെ വിട്ട് നല്‍കാന്‍ അമ്മയുടെ വീട്ടുകാര്‍ തയാറായില്ല. ഇതോടെ അച്ഛന്‍ വീണ്ടും കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തു. ഈ ഹര്‍ജി തീര്‍പ്പാക്കിയതിന് പിന്നാലെയാണ് കോടതി വളപ്പില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം. ജസ്റ്റിസുമാരായ എ എസ് ഗഡ്കരി, പി ഡി നായിക് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കോടതിയലക്ഷ്യ ഹര്‍ജിയില്‍ കുട്ടിയെ അച്ഛന് കൈമാറണമെന്ന് ഉത്തരവിട്ടത്.

നടപടി ക്രമങ്ങള്‍ക്ക് ശേഷം അച്ഛനൊപ്പം പോയ കുട്ടി കാറില്‍ കയറ്റാന്‍ ശ്രമിച്ചതോടെ കുതറിമാറുകയും അലറി വിളിച്ചു കൊണ്ട് കോടതി മുറിയിലേക്ക് ഓടിക്കയറുകയുമായിരുന്നു. പിന്നാലെ കുട്ടിയുടെ മുത്തശ്ശിയും മറ്റ് ബന്ധുക്കളും അച്ഛനുമായി കോടതി വളപ്പില്‍ വാക്കേറ്റമുണ്ടാവുകയും ചെയ്തു. കുട്ടി കോടതിയിലേക്ക് ഓടിക്കയറിയതോടെ കക്ഷികള്‍ വീണ്ടും കോടതിയെ സമീപിക്കുകയും കോടതി വീണ്ടും കേസ് കേള്‍ക്കാന്‍ തയാറാവുകയും ചെയ്തു.

കുട്ടിയുടെ അമ്മാവന്റെയും മുത്തച്ഛന്റെയും അഭിഭാഷകനായ ഇമ്രാന്‍ ശെയ്ഖ് കാര്യങ്ങളെ കുറിച്ച് വിശദമായി കോടതിയെ അറിയിച്ചു. സംഭവത്തിന്റെ വീഡിയോകള്‍ കോടതിയെ കാണിക്കാന്‍ അദ്ദേഹം ശ്രമിച്ചെങ്കിലും കോടതി നിരസിച്ചു. തുടര്‍ന്ന് കക്ഷികളെ മോശം രീതിയില്‍ ഉപദേശിച്ച അഡ്വ. ഇമ്രാന്‍ ശെയ്ഖിനെ കോടതി രൂക്ഷ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു.

എന്നാല്‍, താന്‍ കക്ഷികള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കാനാണ് ശ്രമിച്ചതെന്നും കോടതി തനിക്കെതിരെ ശക്തമായ നിരീക്ഷണങ്ങള്‍ നടത്തുകയാണെന്നുമുള്ള ന്യായീകരണമാണ് അഭിഭാഷകന്‍ നടത്തിയത്. ഇതിനെതിരെ കഴിഞ്ഞ വാദങ്ങള്‍ മുതല്‍ അഭിഭാഷകന്റെ പെരുമാറ്റം ശ്രദ്ധിക്കുകയാണെന്നും അഭിഭാഷകന്‍ അതിര് കടക്കുകയാണെന്നും അതിനാലാണ് മുന്നറിയിപ്പ് നല്‍കിയതെന്നും കോടതി പ്രതികരിച്ചു.

കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ കാലതാമസം ഉണ്ടായാല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്നും കോടതി പറഞ്ഞു. മാത്രമല്ല, അന്ന് വൈകിട്ട് ഏഴുമണിക്ക് കസ്തൂര്‍ബ മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ വച്ച് കുട്ടിയെ പിതാവിന് കൈമാറണമെന്നും കോടതി ഉത്തരവിട്ടു.

എന്നാല്‍ അച്ഛന്റെ വീട്ടിനടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ വച്ച് കുട്ടിയ കൈമാറണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അഡ്വ. ആകാശ് വിജയ് കോടതിയോട് പറഞ്ഞു. ഇതിനെതിരെ പ്രതികരിച്ച കോടതി അച്ഛന്റെ ആഗ്രഹപ്രകാരം എല്ലാ കാര്യങ്ങളും നടക്കില്ലെന്ന മറുപടിയാണ് നല്‍കിയത്. ഒന്നുകില്‍ നിങ്ങള്‍ക്ക് കോടതി ഉത്തരവ് അനുസരിക്കാം അല്ലെങ്കില്‍ ഉപേക്ഷിക്കാമെന്നും കോടതി അഭിഭാഷകനെ അറിയിച്ചു.

Keywords: Dramatic scenes outside Bombay High Court during custody battle of an 11-year-old boy, Mumbai, News, Court, Child, Protection, National.

Post a Comment