Follow KVARTHA on Google news Follow Us!
ad

Renu Raj | കലക്ടര്‍ എന്ന നിലയില്‍ ചെയ്യാന്‍ സാധിക്കുന്നതെല്ലാം ചെയ്തു, സ്ഥലംമാറ്റം സര്‍കാര്‍ ഉദ്യോഗസ്ഥരെ സംബന്ധിച്ച് സ്വാഭാവികം; വയനാട് ജില്ലയുടെ ചുമതലയേറ്റ് ഡോ.രേണു രാജ്

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Wayanadu,News,District Collector,Facebook Post,Kerala,Trending,
കല്‍പറ്റ: (www.kvartha.com) വയനാട് ജില്ലയുടെ 34-ാമത് കലക്ടറായി ഡോ.രേണു രാജ് ചുമതലയേറ്റു. വ്യാഴാഴ്ച രാവിലെ 10 മണിക്ക് കലക്ടറേറ്റിലെത്തിയ രേണു രാജിനെ എഡിഎം എന്‍ ഐ ഷാജുവും ജീവനക്കാരും ചേര്‍ന്നു സ്വീകരിച്ചു.

ഡപ്യൂടി കലക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവരുമായി ജില്ലയിലെ വികസന പദ്ധതികളെക്കുറിച്ച് പ്രാഥമിക ചര്‍ച നടത്തിയ ശേഷം കലക്ടര്‍ സിവില്‍ സ്റ്റേഷനിലെ വിവിധ ഓഫിസുകളിലും സന്ദര്‍ശനം നടത്തി.

എറണാകുളം ജില്ലാ കലക്ടറായിരിക്കെയാണ് രേണു രാജിനെ കഴിഞ്ഞയാഴ്ച അപ്രതീക്ഷിതമായി വയനാട്ടിലേക്ക് സ്ഥലം മാറ്റിയത്. ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീപ്പിടുത്തവുമായി ബന്ധപ്പെട്ട വിവാദത്തിനിടെയായിരുന്നു സ്ഥലംമാറ്റം. രേണു രാജിനൊപ്പം മറ്റ് മൂന്നുപേര്‍ക്ക് കൂടി സ്ഥലം മാറ്റം നല്‍കിയിരുന്നു.

സ്ഥലംമാറ്റം സര്‍കാര്‍ ഉദ്യോഗസ്ഥരെ സംബന്ധിച്ച് സ്വാഭാവികമാണെന്നു ചുമതലയേറ്റ ശേഷം രേണു രാജ് പ്രതികരിച്ചു. ബ്രഹ്‌മപുരം വിഷയത്തില്‍ കലക്ടര്‍ എന്ന നിലയില്‍ ചെയ്യാന്‍ സാധിക്കുന്നതെല്ലാം ചെയ്‌തെന്നും അവര്‍ വ്യക്തമാക്കി. വയനാടിന്റെ വികസന സ്വപ്നങ്ങള്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കും. ജില്ലയിലെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പരമാവധി പരിശ്രമിക്കും. ആദിവാസി ക്ഷേമം, ആരോഗ്യ രംഗത്തെ വികസന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയ്ക്ക് മുന്‍ഗണന നല്‍കും. ജില്ലയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരുടെയും സഹകരണം വേണമെന്നും രേണു രാജ് പറഞ്ഞു.

2015 ബാച് ഐഎഎസ് ഉദ്യോഗസ്ഥയാണ് രേണു രാജ്. സിവില്‍ സര്‍വീസ് പരീക്ഷയില്‍ ആദ്യ ശ്രമത്തില്‍ തന്നെ ദേശീയ തലത്തില്‍ രണ്ടാം റാങ്ക് കരസ്ഥമാക്കി. കോട്ടയം മെഡികല്‍ കോളജില്‍ നിന്ന് എംബിബിഎസ് ബിരുദം നേടി പ്രാക്ടീസ് ചെയ്യുന്നതിനിടെയാണ് സിവില്‍ സര്‍വീസ് പ്രവേശനം. ആലപ്പുഴ ജില്ലാ കലക്ടര്‍, തൃശൂര്‍, ദേവികുളം സബ് കലക്ടര്‍, അര്‍ബന്‍ അഫേഴ്സ് വകുപ്പ് ഡയറക്ടര്‍ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.

Dr.Renu Raj Took Charge as Wayanad Collector, Wayanadu, News, District Collector, Facebook Post, Kerala, Trending

 

Keywords: Dr.Renu Raj Took Charge as Wayanad Collector, Wayanadu, News, District Collector, Facebook Post, Kerala, Trending.

Post a Comment