'എനിക്ക് എംവി ഗോവിന്ദനെ അറിയില്ല. ഞാന്‍ രാഷ്ട്രീയത്തിന്റെ ഭാഗമല്ല. എന്തിനാണ് എനിക്കെതിരെ മാനനഷ്ടക്കേസ് നല്‍കിയതെന്നും അറിയില്ല. എംവി ഗോവിന്ദനെതിരെയല്ല ഞാന്‍ പറഞ്ഞത്. എന്നോടു പറഞ്ഞയാള്‍ ഗോവിന്ദന്റെ പേരു പറഞ്ഞുവെന്നാണ് പറഞ്ഞത്. നോടിസ് കിട്ടുമ്പോള്‍ എന്റെ അഭിഭാഷകന്‍ മറുപടി നല്‍കും' സ്വപ്ന പറഞ്ഞു.
വിജേഷ് പിള്ളക്കെതിരായ പരാതിയില്‍ സ്വപ്ന സുരേഷ് കര്‍ണാടക കടുഗോഡി പൊലീസ് സ്റ്റേഷനില്‍ ഹാജരായി മൊഴി നല്‍കിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ പത്തേകാലോടെയാണ് സ്വപ്ന സുരേഷ് സ്റ്റേഷനില്‍ ഹാജരായത്. വിശദമായ മൊഴി നല്‍കിയെന്നും വിജേഷിന്റെ ഒപ്പമുള്ള അജ്ഞാതനെ പൊലീസ് കണ്ടെത്തുമെന്നു പ്രതീക്ഷിക്കുന്നതായും സ്വപ്ന മാധ്യമങ്ങളോടു പ്രതികരിച്ചു.
Keywords: Don't know Govindan, won't be intimidated by a legal notice: Swapna Suresh, Bangalore, News, Lawyer, Police, Hotel, National.