Criminal Charges | വിവാഹേതര ബന്ധം വെളിപ്പെടുത്താതിരിക്കാന്‍ അശ്ലീലചിത്ര നടിക്ക് പണം നല്‍കിയെന്ന കേസ്; ഡോണള്‍ഡ് ട്രംപിനെതിരെ ക്രിമിനല്‍ കുറ്റം ചുമത്തി, അറസ്റ്റിന് സാധ്യത
Mar 31, 2023, 08:28 IST
വാഷിങ്ടന്‍: (www.kvartha.com) വിവാഹേതര ബന്ധം വെളിപ്പെടുത്താതിരിക്കാന്‍ അശ്ലീലചിത്ര നടിക്ക് പണം നല്‍കിയെന്ന കേസില്‍ യുഎസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ ക്രിമിനല്‍ ന്യൂയോര്‍കിലെ മന്‍ഹടന്‍ കോടതി കുറ്റം ചുമത്തി. ട്രംപിനെ അറസ്റ്റ് ചെയ്യാനാണ് സാധ്യത.
പോണ്‍ താരമായ സ്റ്റോമി ഡാനിയല്‍സിന് പണം നല്‍കിയെന്ന കേസിലാണ് നടപടി. 2016 തിരഞ്ഞെടുപ്പ് പ്രചാരണകാലത്താണ് ട്രംപ് 1.30 ലക്ഷം ഡോളര്‍ നല്‍കിയത്. ഈ പണം ബിസിനസ് ചെലവായി കാണിച്ചതാണ് കുറ്റകരമായത്. ബന്ധം പുറത്ത് പറയാതിരിക്കാന്‍ തെരഞ്ഞെടുപ്പ് തുകയില്‍ നിന്ന് 130,000 ഡോളര്‍ പണം നല്‍കിയെന്നാണ് കേസ്.
ക്രിമിനല്‍ കുറ്റം ചുമത്തപ്പെടുന്ന ആദ്യ യുഎസ് പ്രസിഡന്റാണ് ട്രംപ്. കുറ്റം ചുമത്തിയത് രാഷ്ട്രീയ പകപോക്കലെന്നാണ് ട്രംപിന്റെ പ്രതികരണം. എന്നാല്‍ താന്‍ നിരപരാധിയാണെന്നും തന്നെ വേട്ടയാടുകയാണെന്നും ട്രംപ് ആരോപിച്ചു. തന്റെ തിരഞ്ഞെടുപ്പ് സാധ്യതകള്‍ തകര്‍ക്കാനാണ് ശ്രമമെന്നും ട്രംപ് പ്രതികരിച്ചു. നിയമപരമായി നേരിടുമെന്നും ട്രംപിന്റെ അഭിഭാഷകര്‍ അറിയിച്ചു.
ട്രംപിനോട് അടുത്ത ആഴ്ച കീഴടങ്ങാന്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെടും. കുറ്റം ചുമത്തിയതിനാല്‍ വരുംദിവസങ്ങളില്‍ ട്രംപ് നേരിട്ട് കോടതിയില്‍ ഹാജരാകേണ്ടിവരും. 2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഈ വിഷയം ട്രംപിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.
Keywords: News, World, International, Washington, Arrest, Donald-Trump, President, Case, Top-Headlines, Trending, Election, Donald Trump indicted over hush money, first US ex-president to be criminally charged
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.