Follow KVARTHA on Google news Follow Us!
ad

Court Order | ഡോക്ടര്‍ക്കെതിരായ ഗാര്‍ഹിക പീഡനക്കേസ്; ഭാര്യക്ക് പ്രതിമാസം 50,000 രൂപയും മകള്‍ക്ക് പ്രതിമാസം 80,000 ഉം നല്‍കണമെന്ന് വിധിച്ച് കോടതി

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Thiruvananthapuram,News,Dowry,Complaint,Court Order,Compensation,Kerala,
തിരുവനന്തപുരം: (www.kvartha.com) ഡോക്ടര്‍ക്കെതിരായ ഗാര്‍ഹിക പീഡന കേസില്‍ പരാതിക്കാരിക്കും മകള്‍ക്കും വന്‍ തുക പ്രതിമാസം നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ച് കോടതി. തിരുവനന്തപുരം സ്വദേശി 30 കാരിയായ ശിഫാന ഉബൈസ് നല്‍കിയ കേസിലാണ് ആറ്റിങ്ങല്‍ കോടതിയുടെ നിര്‍ണായക ഉത്തരവ്.

തൃശൂര്‍ സ്വദേശിയായ ഡോ മുഫീദിനെതിരെയാണ് കോടതി വിധി. മുഫീദ് ഭാര്യക്ക് പ്രതിമാസം 50,000 രൂപയും ഒന്‍പത് വയസുള്ള സ്‌കൂള്‍ വിദ്യാര്‍ഥിയായ മകള്‍ക്ക് പ്രതിമാസം 80,000 രൂപയും ജീവിതച്ചെലവിനായി നല്‍കണമെന്നാണ് കോടതി വിധിച്ചിരിക്കുന്നത്. ആറ്റിങ്ങല്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജഡ്ജ് സജിനി ബിഎസ് ആണ് വിധി പുറപ്പെടുവിച്ചത്.

Domestic violence case against doctor; 50,000 per month to wife and 80,000 per month to daughter, court ruled, Thiruvananthapuram, News, Dowry, Complaint, Court Order, Compensation, Kerala.

ഡോ മുഫീദിനും അച്ഛനും അമ്മയ്ക്കും സഹോദരിക്കുമെതിരെയാണ് ശിഫാന പരാതി സമര്‍പ്പിച്ചിരുന്നത്. ഇഎന്‍ടി സര്‍ജനായ ഡോ മുഫീദ് പല ആശുപത്രികളിലും ക്ലിനികുകളിലുമായാണ് ജോലി ചെയ്യുന്നത്. തിരുവനന്തപുരം താജ് ഹോടെലില്‍ വെച്ച് 2012 ഓഗസ്റ്റ് 22 നായിരുന്നു ഇവരുടെ വിവാഹം. ആ സമയത്ത് പരാതിക്കാരി എറണാകുളം സെന്റ് തെരേസാസ് കോളജില്‍ വിദ്യാര്‍ഥിനിയായിരുന്നു. ഒന്നരക്കോടി രൂപയും ബെന്‍സ് കാറും 270 പവനുമാണ് വിവാഹ സമയത്ത് സ്ത്രീധനമായി നല്‍കിയിരുന്നതെന്ന് പരാതിയില്‍ ആരോപിച്ചിരുന്നു.

ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട കേസില്‍ ഡോ മുഫീദും അച്ഛന്‍ മുഹമ്മദ് അബ്ദുര്‍ റഹ്‌മാനും അമ്മ സൈഫുന്നീസയ്ക്കും എതിരെയാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. മൂന്ന് പേരും ചേര്‍ന്ന് 50 ലക്ഷം രൂപ പരാതിക്കാരിക്കും മകള്‍ക്കും നല്‍കണം.

ഇതുമായി ബന്ധപ്പെട്ട് ആറ്റിങ്ങല്‍ കുടുംബ കോടതിയില്‍ കേസ് നിലവിലുണ്ട്. സ്ത്രീധനമായി നല്‍കിയ പണവും സ്വര്‍ണവും കാറും മടക്കി നല്‍കണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം. മജിസ്‌ട്രേറ്റ് ആവശ്യപ്പെട്ടത് പ്രകാരം കാര്‍ തിരിച്ച് നല്‍കിയെങ്കിലും 38 ലക്ഷം രൂപ മുടക്കിയാണ് കാര്‍ നന്നാക്കിയെടുത്തതെന്ന് പരാതിക്കാരിയുടെ അഭിഭാഷക അഡ്വ മജീദ പറഞ്ഞു. ഇതുകൂടി പരിഗണിച്ചാണ് ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട കേസില്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചതെന്നും അവര്‍ വ്യക്തമാക്കി.

Keywords: Domestic violence case against doctor; 50,000 per month to wife and 80,000 per month to daughter, court ruled, Thiruvananthapuram, News, Dowry, Complaint, Court Order, Compensation, Kerala.

Post a Comment