Follow KVARTHA on Google news Follow Us!
ad

Hiked | ഇരുട്ടടിയായി പാചകവാതക നിരക്കില്‍ വന്‍ വര്‍ധനവ്; ഗാര്‍ഹിക സിലിന്‍ഡറിന് 50 രൂപയും വാണിജ്യ സിലിന്‍ഡറിന് 351 രൂപയും കൂടി; പുതിയ വില പ്രാബല്യത്തില്‍

Domestic LPG prices Hiked#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


ന്യൂഡെല്‍ഹി: (www.kvartha.com) സാധാരണക്കാരന് ഇരുട്ടടിയായി മാര്‍ച് ആദ്യദിനം പാചകവാതക നിരക്കില്‍ വന്‍ വര്‍ധനവ്. ഗാര്‍ഹിക സിലിന്‍ഡറിന് 50 രൂപയും വാണിജ്യ സിലിന്‍ഡറിന് 351 രൂപയും കൂട്ടി. 

ഇതോടെ കൊച്ചിയിലെ വില സിലിന്‍ഡറിന് 1110 രൂപയായി. നേരത്തെ, 1060 രൂപയായിരുന്നു. വാണിജ്യ സിലിന്‍ഡറിന് 2124 രൂപയാണ് പുതിയ വില. നേരത്തെ 1773 രൂപയായിരുന്നു വാണിജ്യ സിലിന്‍ഡറിന്റെ വില. പുതിയ വില പ്രാബല്യത്തില്‍ വന്നു. 

News,National,India,New Delhi,LPG,Price,Top-Headlines,Latest-News,Business,Finance, Domestic LPG prices Hiked


കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ഗാര്‍ഹിക സിലിന്‍ഡറിന് ഇതിനു മുന്‍പ് വില കൂട്ടിയത്. മേയ് മാസത്തില്‍ രണ്ട് തവണയായി 54 രൂപയോളം കൂട്ടിയിരുന്നു. തുടര്‍ചയായ ഏഴു തവണ വില കുറഞ്ഞതിന് ശേഷമാണ് വാണിജ്യ സിലിന്‍ഡറിന്റെ വില വര്‍ധിപ്പിക്കുന്നത്. ജൂണ്‍ മുതല്‍ 475.50 രൂപ കുറഞ്ഞതിന് പിന്നാലെയാണ് ഒറ്റയടിക്ക് 351 രൂപ കൂട്ടുന്നത്. 

Keywords: News,National,India,New Delhi,LPG,Price,Top-Headlines,Latest-News,Business,Finance, Domestic LPG prices Hiked

Post a Comment