Court Verdict | വിവാഹസമയത്ത് സ്ത്രീധനം നൽകിയിട്ടുണ്ടെങ്കിൽ ശേഷം മകൾക്ക് കുടുംബ സ്വത്തിൽ അവകാശമുണ്ടോ? ഹൈകോടതിയുടെ നിർണായക വിധി ഇങ്ങനെ

 


മുംബൈ: (www.kvartha.com) വിവാഹസമയത്ത് സ്ത്രീധനം നൽകിയാലും മകൾക്ക് കുടുംബ സ്വത്തിലേക്കുള്ള അവകാശം ഇല്ലാതാകുന്നില്ലെന്ന് ബോംബെ ഹൈകോടതിയുടെ ഗോവ ബെഞ്ചിന്റെ നിർണായക വിധി. മകളുടെ സ്വത്ത് അവരുടെ സമ്മതമില്ലാതെ സഹോദരങ്ങൾക്ക് കൈമാറിയ രേഖ റദ്ദാക്കി കൊണ്ടാണ് ജസ്റ്റിസ് എംഎസ് സോനക് ഈ നിരീക്ഷണം നടത്തിയത്.

Court Verdict | വിവാഹസമയത്ത് സ്ത്രീധനം നൽകിയിട്ടുണ്ടെങ്കിൽ ശേഷം മകൾക്ക് കുടുംബ സ്വത്തിൽ അവകാശമുണ്ടോ? ഹൈകോടതിയുടെ നിർണായക വിധി ഇങ്ങനെ

നാല് സഹോദരിമാരും നാല് സഹോദരന്മാരും ഉൾപ്പെടെ 10 പേരടങ്ങുന്ന കുടുംബത്തിലെ മൂത്ത മകളാണ് ഹർജി നൽകിയ യുവതി. പരേതനായ പിതാവ് അന്റോണിയോ മാർട്ടിൻസ് തന്നെ സ്വത്തിന്റെ അവകാശിയായി പ്രഖ്യാപിച്ചതായും പിന്തുടർച്ചാവകാശ രേഖയുണ്ടെന്നും യുവതി വാദിച്ചു. അമ്മയും രണ്ട് സഹോദരന്മാരും ചേർന്ന് തന്റെ സമ്മതമില്ലാതെ കുടുംബത്തിലെ കട മറ്റ് രണ്ട് സഹോദരന്മാർക്ക് നൽകിക്കൊണ്ട് സ്വത്ത് കൈമാറ്റം നടത്തിയെന്നാണ് ആരോപണം. അതേസമയം, വിവാഹസമയത്ത് നാല് സഹോദരിമാർക്കും മതിയായ സ്ത്രീധനം നൽകിയിരുന്നുവെന്നായിരുന്നു സഹോദരങ്ങളുടെ വാദം.

2003 മെയ് 31ന് വിചാരണക്കോടതി, യുവതിയുടെ കേസ് തള്ളുകയും അനന്തരാവകാശ രേഖ റദ്ദാക്കിക്കൊണ്ട് ഭാഗികമായി പ്രതികൂല വിധി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഹൈകോടതി മുമ്പാകെ യുവതി ഹർജി സമർപ്പിച്ചത്. മാറ്റാധാരം കഴിഞ്ഞു നാല് വർഷത്തിന് ശേഷമാണ് യുവതി കേസ് ഫയൽ ചെയ്തതെങ്കിലും, കേസ് സ്ഥാപിക്കുന്നതിന് ആറാഴ്ച മുമ്പ് മാത്രമാണ് മകൾ ഇക്കാര്യം അറിഞ്ഞതെന്ന് കോടതി നിരീക്ഷിച്ചു. 'മകൾക്ക് മതിയായ സ്ത്രീധനം നൽകിയതിന് തെളിവുകളൊന്നുമില്ല. എന്നിരുന്നാലും, മക്കൾക്ക് കുറച്ച് സ്ത്രീധനം നൽകിയിട്ടുണ്ടെന്ന് അനുമാനിച്ചാൽ പോലും, അവൾക്ക് കുടുംബ സ്വത്തിൽ അവകാശം നഷ്ടപ്പെടുന്നില്ല', കോടതി പറഞ്ഞു.

Keywords: Mumbai, National, News, Daughter, Dowry, High Court, Goa, Justice, Family, Woman, Case, Top-Headlines,  Does daughter have right to family property after receiving dowry? What HC said in a Goa case.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia