തിരുവനന്തപുരം: (www.kvartha.com) ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ഐഎംഎയുടെ നേതൃത്വത്തില്‍ രാവിലെ ആറ് മണിക്ക് തുടങ്ങിയ ആരോഗ്യ മേഖല സ്തംഭിപ്പിച്ചുള്ള സംസ്ഥാനവ്യാപക പണിമുടക്കില്‍ വലഞ്ഞ് രോഗികള്‍. സംസ്ഥാനത്തെ വിവിധ മെഡികല്‍ കോളജ് ആശുപത്രികളില്‍ ഇപ്പോഴേ രോഗികളുടെ നീണ്ട നിരയാണ്. സമരം അറിയാതെ എത്തിയ രോഗികള്‍ എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കുകയാണ് ആശുപത്രികളില്‍.
അത്യാവശ്യക്കാരായ രോഗികള്‍ക്ക് ഒപി ടികറ്റ് നല്‍കുന്നുണ്ടെന്നും അത്യാവശ്യമുള്ള രോഗകളെ കാഷ്വാലിറ്റിയില്‍ പ്രവേശിപ്പിക്കുന്നുണ്ടെന്നും ബാക്കിയുള്ള രോഗികളെ കാര്യം പറഞ്ഞ് മനസിലാക്കുന്നുണ്ടെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അഡ്മിറ്റ് ആകുന്ന രോഗികളെ പരിശോധിക്കുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
വൈകിട്ട് ആറ് വരെയാണ് സമരം. സംസ്ഥാന വ്യാപകമായി സര്‍കാര്‍, സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനം തടസ്സപ്പെടും. വൈകിട്ട് 6 വരെ സര്‍കാര്‍, സ്വകാര്യ ആശുപത്രികളില്‍ ഒപികള്‍ പ്രവര്‍ത്തിക്കില്ല. ലേബര്‍ റൂം, അത്യാഹിത വിഭാഗങ്ങളെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബ്രഹ്മപുരത്തെ ക്ലിനിക്കുകളെയും ഒഴിവാക്കി.
കോഴിക്കോട് ഫാത്തിമ ആശുപത്രിയില്‍ ഡോക്ടറെ ആക്രമിച്ച മുഴുവന്‍ പ്രതികളെയും പിടികൂടണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം. ആശുപത്രി സംരക്ഷണ നിയമം കര്‍ശനമാക്കുക, പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും ഡോക്ടര്‍മാര്‍ ഉന്നയിക്കുന്നു.
കെജിഎംഒഎ, കെജിഎംസിടിഎ, പിജി അസോസിയേഷന്‍ തുടങ്ങി 30 ഓളം ഡോക്ടര്‍മാരുടെ സംഘടനകളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
Keywords: News, Kerala, State, Doctors Strike, Govt-Doctors, Doctor, Strike, Top-Headlines, Protesters, Protest, hospital, Patient, Doctors strike in Kerala begins