സ്മാർട്ട് വാച്ചിന്റെ പാർശ്വഫലങ്ങളുമായി ബന്ധപ്പെട്ട ഒരു സംഭവം പുറത്തുവന്നതോടെയാണ് ഇത്തരത്തിലുള്ള ചർച്ചകൾ ഉയർന്നത്. സ്വിസ്-ജർമൻ സ്വദേശിയായ 27 കാരനുമായി ബന്ധപ്പെട്ടതാണ് സംഭവം. ഇദ്ദേഹത്തിന് മുമ്പ് ഒരു തരത്തിലുള്ള രോഗവും ഉണ്ടായിരുന്നില്ല, എന്നാൽ സ്മാർട്ട് വാച്ച് കാരണം യുവാവിന് സമ്മർദവും അസ്വസ്ഥതയും നേരിടേണ്ടിവന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തന്റെ സ്മാർട്ട് വാച്ചിന്റെ ഇലക്‌ട്രോകാർഡിയോഗ്രാം ഫീച്ചർ നിരന്തരം നിരീക്ഷിക്കാൻ തുടങ്ങിയതാണ് യുവാവിന് വിനയായത്.
യുവാവ് സ്മാർട്ട് വാച്ച് വാങ്ങിയതെന്ന് മെഡിക്കൽ കേസ് റിപ്പോർട്ട്‌സ് ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പറയുന്നു.
'ആശുപത്രിയിൽ എത്തിയപ്പോൾ യുവാവ് വളരെ അസ്വസ്ഥനായിരുന്നു. ഉത്കണ്ഠ, പരിഭ്രാന്തി തുടങ്ങിയ ലക്ഷണങ്ങൾ ദൃശ്യമായിരുന്നു. അത്യാഹിത വിഭാഗത്തിൽ നടത്തിയ കൂടുതൽ അന്വേഷണത്തിൽ ഹൃദയമിടിപ്പ് സാധാരണ നിലയിലാണെന്നും ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളൊന്നുമില്ലെന്നും കണ്ടെത്തി', ഡോക്ടർമാർ വ്യക്തമാക്കി.
സ്മാർട്ട് വാച്ച് ഉപയോഗിക്കുന്നത് അപകടകരമാണോ?
സ്മാർട്ട് വാച്ചുകളുടെ ഫലപ്രാപ്തിയെ വിദഗ്ധർ മുമ്പ് പലതവണ ചോദ്യം ചെയ്തിട്ടുണ്ട്. ഇത് ശരീരഭാരം വർധിപ്പിക്കുമെന്ന് ചിലർ പറയുന്നു. 2016-ൽ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തിൽ ഒരു വർഷത്തേക്ക് സ്മാർട്ട് വാച്ച് ധരിച്ച ആളുകൾക്ക് അവരുടെ ഭാരത്തിലോ രക്തസമ്മർദത്തിലോ ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്ന് കണ്ടെത്തി. സ്മാർട്ട് വാച്ചുകൾ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നതിന് തെളിവുകൾ കുറവാണെന്ന് വിദഗ്ധരെ ഉദ്ധരിച്ച് ദി ലാൻസെറ്റ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സ്മാർട്ട് വാച്ചുകൾ പുറപ്പെടുവിക്കുന്ന റേഡിയേഷനും (EMF) അപകടകരമാണ്. റേഡിയേഷൻ ഓക്കാനം, തലവേദന എന്നിവയ്ക്ക് കാരണമാകുമെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു. ദീർഘനേരം സ്മാര്ട്ട് വാച്ച് ധരിക്കുന്നവരിൽ ഭൂരിഭാഗം ആളുകളിലും റേഡിയേഷനുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ കാണാറുണ്ട്. സ്‌മാർട്ട് വാച്ചുകൾ സ്ഥിരമായി ഉപയോഗിക്കുന്നവർക്ക് ഉറക്കക്കുറവ് പോലുള്ള പ്രശ്‌നങ്ങൾ അനുഭവപ്പെടുന്നതായും പരാതിയുണ്ട്. ഉറക്കമില്ലായ്മ കാരണം ഓർമക്കുറവ്, മാനസികാവസ്ഥ എന്നിവയും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
Keywords: New Delhi, National, News, Doctor, Health & Fitness, Discussion, Youth, Media, Report, Hospital, Treatment, Football Player, Student, Top-Headlines, Smart watch, Side effects, Electrocardiogram, Radiation, Complaont, Memory loss, Doctors sound alarm over ECG smart watch.