Keywords: Doctors' guided KK Rema to continue treatment: Says office, Thiruvananthapuram, News, Politics, Hospital, Treatment, Kerala.
KK Rema | കെ കെ രമ 3 മാസത്തേക്ക് കൂടി കയ്യില്‍ പ്ലാസ്റ്ററിടണമെന്ന് ഡോക്ടറുടെ നിര്‍ദേശം, സര്‍ജനെയും കാണണം
#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Thiruvananthapuram,News,Politics,hospital,Treatment,Kerala,
തിരുവനന്തപുരം: (www.kvartha.com) നിയമസഭ സംഘര്‍ഷത്തില്‍ പരുക്കേറ്റ വടകര എംഎല്‍എ കെകെ രമയ്ക്കു തുടര്‍ ചികിത്സ നിര്‍ദേശിച്ച് ഡോക്ടര്‍. മൂന്നു മാസത്തേക്കു കൂടി കയ്യില്‍ പ്ലാസ്റ്ററിടണമെന്നാണ് ഡോക്ടര്‍ നിര്‍ദേശിച്ചതെന്ന് എംഎല്‍എയുടെ ഓഫിസ് അറിയിച്ചു. ജെനറല്‍ ആശുപത്രിയില്‍നിന്ന് ചൊവ്വാഴ്ച ലഭിച്ച എംആര്‍ഐ റിപോര്‍ടില്‍ പ്രശ്‌നങ്ങളുള്ളതായും ഓഫിസ് അറിയിച്ചു.
ലിഗമെന്റിനു പരുക്കുള്ളതിനാല്‍ മെഡികല്‍ കോളജിലേക്കു റഫര്‍ ചെയ്യുകയും കയ്യുടെ സര്‍ജനെ കാണാന്‍ നിര്‍ദേശിക്കുകയും ചെയ്തു. കിംസ് ആശുപത്രിയിലെ ഹാന്‍ഡ് സര്‍ജന്‍ എട്ടാഴ്ച പൂര്‍ണമായും കയ്യില്‍ പ്ലാസ്റ്റര്‍ ഇടാനും നിര്‍ദേശിച്ചിരിക്കയാണ്. മൂന്നു മാസത്തോളം പ്ലാസ്റ്റര്‍ ഇട്ട് ചികിത്സ തുടരണമെന്നാണ് ഡോക്ടര്‍ നിര്‍ദേശിച്ചതെന്നും എംഎല്‍എയുടെ ഓഫിസ് അറിയിച്ചു.