X-ray | സമൂഹമാധ്യമങ്ങളില്‍ കെകെ രമയുടേതെന്ന പേരില്‍ പ്രചരിച്ച കൈയുടെ എക്‌സ്‌റേ വ്യാജമെന്ന് സ്ഥിരീകരിച്ച് ജെനറല്‍ ആശുപത്രിയിലെ ഡോക്ടര്‍

 


തിരുവനന്തപുരം: (www.kvartha.com) സമൂഹമാധ്യമങ്ങളില്‍ കെകെ രമ എം എല്‍ എയുടേതെന്ന പേരില്‍ പ്രചരിച്ച കൈയുടെ എക്‌സ്‌റേ വ്യാജമാണെന്ന് സ്ഥിരികരിച്ച് ജെനറല്‍ ആശുപത്രിയിലെ ഡോക്ടര്‍. കെകെ രമയുടെ ഓഫിസ് ആണ് ഇക്കാര്യം അറിയിച്ചത്. രമയുടെ കയ്യിലെ പരുക്ക് വ്യാജമാണെന്നു കാട്ടി എക്‌സ്‌റേ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

തുടര്‍ പരിശോധനയ്ക്കായി ബുധനാഴ്ച ജെനറല്‍ ആശുപത്രിയിലെത്തിയപ്പോഴാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യങ്ങള്‍ കെകെ രമ ഡോക്ടറെ കാണിച്ചത്. ഇതു രമയുടെ എക്‌സ്‌റേ അല്ലെന്നും പേര് അടക്കമുള്ള വിവരങ്ങള്‍ കൂട്ടിച്ചേര്‍ത്തതാണെന്നും ഡോക്ടര്‍ അറിയിച്ചു.

X-ray | സമൂഹമാധ്യമങ്ങളില്‍ കെകെ രമയുടേതെന്ന പേരില്‍ പ്രചരിച്ച കൈയുടെ എക്‌സ്‌റേ വ്യാജമെന്ന് സ്ഥിരീകരിച്ച് ജെനറല്‍ ആശുപത്രിയിലെ ഡോക്ടര്‍

ലിഗമെന്റിനു പരുക്കുണ്ട്. എത്രത്തോളം പരുക്ക് ഉണ്ടെന്നറിയാന്‍ എംആര്‍ഐ സ്‌കാന്‍ നടത്തണമെന്ന് ഡോക്ടര്‍ പറഞ്ഞു. അതുവരെ പ്ലാസ്റ്റര്‍ തുടരാനും നിര്‍ദേശിച്ചു. സ്‌കാനിനുശേഷം തുടര്‍ ചികിത്സ തീരുമാനിക്കാമെന്നാണ് ഡോക്ടര്‍ അറിയിച്ചതെന്ന് കെകെ രമയുടെ ഓഫിസ് അറിയിച്ചു.

നല്ല വേദനയുണ്ടെന്നും രാത്രിയില്‍ ഉറങ്ങാന്‍ കഴിയുന്നില്ലെന്നും അതുകൊണ്ടാണ് വീണ്ടും ഡോക്ടറെ കാണാന്‍ വന്നതെന്നും നേരത്തെ രമ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. പ്ലാസ്റ്റര്‍ മാറ്റിയിട്ടതായും രമ പറഞ്ഞു.

നിയമസഭാ സമ്മേളനത്തിനിടെ സ്പീകറുടെ ഓഫിസ് ഉപരോധിക്കുന്നതിനിടെയാണ് കെകെ രമ അടക്കമുള്ള പ്രതിപക്ഷ എംഎല്‍എമാര്‍ക്കും വാച് ആന്‍ഡ് വാര്‍ഡിനും പരുക്കേറ്റത്. സംഭവത്തില്‍ ഏഴ് പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെയും രണ്ട് ഭരണപക്ഷ എംഎല്‍എമാര്‍ക്കും വാച് ആന്‍ഡ് വാര്‍ഡിനും എതിരെയും കേസ് എടുത്തിരുന്നു.

Keywords:  Doctor of General Hospital confirmed that X-ray of KK Rama's hand circulated on social media is fake, Thiruvananthapuram, News, Politics, Social Media, Hospital, Treatment, Media, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia