Follow KVARTHA on Google news Follow Us!
ad

HC Verdict | രോഗിയെ തൊടാതെ ചികിത്സിക്കാൻ ഡോക്ടർക്ക് കഴിയില്ലെന്ന് ഹൈകോടതി; ഭാര്യയെ സ്പർശിച്ചെന്നാരോപിച്ച് ഡോക്ടറെ ആക്രമിച്ചെന്ന കേസിൽ ഭർത്താവിന് ജാമ്യം നിഷേധിച്ചു

#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾDoctor Can’t Treat Without Touching Patient: High Court
കൊച്ചി: (www.kvartha.com) രോഗിയെ സ്പർശിക്കാതെ ചികിത്സിക്കാൻ ഡോക്ടർക്ക് കഴിയില്ലെന്ന് കേരള ഹൈകോടതി. ഭാര്യയെ മോശമായി സ്പർശിച്ചെന്നാരോപിച്ച് ഡോക്ടറെ ആക്രമിച്ചെന്ന കേസിൽ ഭർത്താവിന് ജാമ്യം നിഷേധിച്ചു കൊണ്ടാണ് ജസ്റ്റിസ് എ ബദറുദ്ദീന്റെ സിംഗിൾ ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്. ചികിത്സ സമയത്ത് നഴ്‌സുമാർ അവിടെയുണ്ടായിരുന്നുവെന്നും കോടതി പറഞ്ഞു. ചികിത്സയ്ക്കിടെ ഡോക്ടറുടെ സ്പർശനം രോഗിയെ അസ്വസ്ഥമാക്കിയാൽ, ഡോക്ടർക്ക് തന്റെ തൊഴിൽ മുന്നോട്ട് കൊണ്ടുപോകാൻ ബുദ്ധിമുട്ടുണ്ടാകുമെന്ന് ബെഞ്ച് വ്യക്തമാക്കി.

ഇത്തരം കേസിൽ മുൻകൂർ ജാമ്യം അനുവദിക്കുന്നത് അപകടകരമായ സാഹചര്യം സൃഷ്ടിക്കുമെന്നും ഇത് ഡോക്ടർമാരുടെ സുരക്ഷയ്ക്കും ആരോഗ്യ സംരക്ഷണത്തിനും ഭീഷണിയാണെന്നും ജഡ്‌ജ്‌ വിധിയിൽ പറഞ്ഞു. 2022 ജനുവരി എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭാര്യയെ പരിശോധിക്കുമ്പോൾ സ്പർശിച്ചെന്ന പേരിൽ ഡോക്ടറുടെ കോളറിൽ കയറി പിടിച്ച ഹർജിക്കാരൻ കവിളത്തടിച്ചെന്നാണു കേസ്.

Kochi, Kerala, Doctor, Patient, Treatment, High Court, Case, Attack, Bail, Judge, Hospital, Complaint, Police, Top-Headlines,  Doctor Can’t Treat Without Touching Patient: High Court.

ഡോക്ടറെ ആക്രമിച്ചതുമായി ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം ഭർത്താവിനെതിരെ ആശുപത്രി പരാതി നൽകുകയും പൊലീസ് കേസെടുക്കുകയും ചെയ്തു. തുടർന്ന് ഭർത്താവ് മുൻകൂർ ജാമ്യത്തിനായി ഹൈകോടതിയിൽ ഹർജി നൽക്കുകയായിരുന്നു. ഇരുഭാഗത്തെയും വാദം കേട്ട കോടതി, ഡോക്ടർമാർക്ക് രോഗികളെ തൊടാതെ ചികിത്സിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി മുൻ‌കൂർ ജാമ്യ ഹർജി തള്ളി.

Keywords: Kochi, Kerala, Doctor, Patient, Treatment, High Court, Case, Attack, Bail, Judge, Hospital, Complaint, Police, Top-Headlines,  Doctor Can’t Treat Without Touching Patient: High Court.
< !- START disable copy paste -->

Post a Comment