Follow KVARTHA on Google news Follow Us!
ad

Renu Raj | ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ വീഴ്ച: കലക്ടര്‍ രേണു രാജ് ഹൈകോടതിയില്‍ നേരിട്ട് ഹാജരായി

#ഇന്നത്തെ വാര്‍ത്തകള്‍, #കേരളവാര്‍ത്തകള്‍Kochi,News,High Court of Kerala,District Collector,Criticism,Controversy,Fire,Kerala,
കൊച്ചി: (www.kvartha.com) ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ വീഴ്ചകളുടെ പശ്ചാത്തലത്തില്‍ ഹൈകോടതി സ്വമേധയാ എടുത്ത കേസില്‍, എറണാകുളം ജില്ലാ കലക്ടര്‍ ഡോ.രേണുരാജ് ബുധനാഴ്ച നേരിട്ട് കോടതിയില്‍ ഹാജരായി. ബുധനാഴ്ച തന്നെ ഹാജരാകണമെന്ന ഹൈകോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് കലക്ടര്‍ എത്തിയത്. ഉച്ചയ്ക്ക് 1.45നു തന്നെ കലക്ടര്‍ ഹൈകോടതിയിലെത്തി.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഹാജരാകണമെന്നാണ് ഹൈകോടതി കലക്ടറോട് നിര്‍ദേശിച്ചത്. എന്നാല്‍ ഹാജരായിരുന്നില്ല. ഇതില്‍ കോടതി അതൃപ്തി രേഖപ്പെടുത്തിയതിനു പിന്നാലെയാണ് കലക്ടര്‍ ബുധനാഴ്ച കോടതിയിലെത്തിയത്. ജില്ലാ കലക്ടര്‍ക്കൊപ്പം കോര്‍പറേഷന്‍ സെക്രടറിയും കോടതിയിലെത്തി. അഡീഷനല്‍ ചീഫ് സെക്രടറി ശാരദ മുരളീധരന്‍ ഓണ്‍ലൈനിലും ഹാജരായി.

പ്രഥമ പരിഗണന പൊതുജന താല്‍പര്യത്തിനാണെന്ന് വ്യക്തമാക്കിയ ഹൈകോടതി കേരളത്തെ മുഴുവന്‍ ഒരു നഗരമായാണ് കാണുന്നതെന്നും ഈ നഗരത്തില്‍ മാലിന്യം കുമിഞ്ഞു കൂടാന്‍ അനുവദിക്കില്ലെന്നും പറഞ്ഞു.

അതേസമയം, മാലിന്യ പ്ലാന്റിനു തീപിടിച്ച സംഭവത്തില്‍ സര്‍കാര്‍ ബുധനാഴ്ച വൈകിട്ട് അഞ്ചുമണിക്ക് ഉന്നതതല യോഗം വിളിച്ചതായി എജി ഹൈകോടതിയെ അറിയിച്ചു. മാലിന്യ പ്ലാന്റിലെ തീപ്പിടുത്തം കൊച്ചി നഗരത്തിലും എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിലും സൃഷ്ടിച്ചിരിക്കുന്ന പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിലാണ് യോഗം. യോഗത്തില്‍ തദ്ദേശ സ്വയംഭരണം വകുപ്പ് മന്ത്രി എംബി രാജേഷും ചീഫ് സെക്രടറിയും ഉള്‍പ്പെടെ പങ്കെടുക്കും.

കൊച്ചിയിലെ വിഷപ്പുക മൂലം ഗാസ് ചേംബറില്‍ അകപ്പെട്ട അവസ്ഥയിലാണെന്ന് കഴിഞ്ഞദിവസം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. മാലിന്യസംസ്‌കരണകേന്ദ്രത്തിന് ആരെങ്കിലും തീവച്ചതാണോയെന്ന ചോദ്യവും ഉയര്‍ത്തിയിരുന്നു. മാലിന്യം കത്തി വിഷപ്പുക പടരുന്നതു സംബന്ധിച്ചു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചീഫ് ജസ്റ്റിസിന് നല്‍കിയ കത്തിനെ തുടര്‍ന്നാണ് കോടതി സ്വമേധയ കേസെടുത്തത്.

ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നു നിര്‍ദേശിച്ച കോടതി, കോര്‍പറേഷന്‍ സെക്രടറി, കലക്ടര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ എന്നിവര്‍ ചൊവ്വാഴ്ച തന്നെ ഹാജരാകണമെന്ന് ആവശ്യപ്പെട്ടു. അഡ്വകറ്റ് ജെനറല്‍ വിശദീകരണത്തിന് ഒരുദിവസം സാവകാശം തേടിയെങ്കിലും അനുവദിച്ചില്ല.

District Collector Dr.Renuraj Appears In High Court In Brahmapuram Fire Issue, Kochi, News, High Court of Kerala, District Collector, Criticism, Controversy, Fire, Kerala

ഉച്ചകഴിഞ്ഞു മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ എബി പ്രദീപ് കുമാര്‍ ഓണ്‍ലൈനിലും കോര്‍പറേഷന്‍ സെക്രടറി എം ബാബു അബ്ദുല്‍ ഖാദര്‍ നേരിട്ടും ഹാജരായി. വീഴ്ചകളുടെ പേരില്‍ കോര്‍പറേഷനെയും ബോര്‍ഡിനെയും കോടതി വിമര്‍ശിച്ചു. കലക്ടര്‍ ഡോ. രേണുരാജ് ഹാജരാകാത്തതില്‍ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് മൂന്നു പേരോടും ബുധനാഴ്ചയും ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചു.

ബ്രഹ്‌മപുരത്തെ തീപ്പിടുത്ത വിഷയം കത്തിനില്‍ക്കുന്നതിനിടെ കലക്ടറെ വയനാട്ടിലേക്കു സ്ഥലം മാറ്റാന്‍ സംസ്ഥാന സര്‍കാര്‍ തീരുമാനിച്ചിരുന്നു.

Keywords: District Collector Dr.Renuraj Appears In High Court In Brahmapuram Fire Issue, Kochi, News, High Court of Kerala, District Collector, Criticism, Controversy, Fire, Kerala.

Post a Comment