Kylian Mbappe | ഇനി ഫ്രാന്‍സ് ഫുട്‌ബോള്‍ ടീമിനെ എംബാപ്പെ നയിക്കും; ഫ്രഞ്ച് ടീമിന്റെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനായി സൂപ്പര്‍ താരം

 


പാരീസ്: (www.kvartha.com) ഇനി ഫ്രാന്‍സ് ദേശീയ ഫുട്‌ബോള്‍ ടീമിനെ സൂപ്പര്‍താരം കിലിയന്‍ എംബാപ്പെ നയിക്കും. മുന്‍ ഫ്രഞ്ച് നായകന്‍ ടോട്ടനം ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസ് രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിച്ചതിനെ തുടര്‍ന്നാണ് പിഎസ്ജിയുടെ യുവതാരം എംബാപ്പെ പുതിയ ക്യാപ്റ്റനാവുന്നത്. ഫ്രഞ്ച് പരിശീലകനായ ദിദിയര്‍ ദെഷാംപ്സുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് താരത്തിന്റെ തീരുമാനമെന്നാണ് വിവരം.
        
Kylian Mbappe | ഇനി ഫ്രാന്‍സ് ഫുട്‌ബോള്‍ ടീമിനെ എംബാപ്പെ നയിക്കും; ഫ്രഞ്ച് ടീമിന്റെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനായി സൂപ്പര്‍ താരം

അന്റോയിന്‍ ഗ്രീസ്മാനാണ് വൈസ് ക്യാപ്റ്റന്‍. ഫ്രാന്‍സിനായി 66 മത്സരങ്ങളും 36 ഗോളുകളും നേടിയിട്ടുണ്ട് എംബാപ്പെ. 2008 മുതല്‍ 2022 വരെ ക്യാപ്റ്റന്‍ പദവിയിലിരുന്ന ലോറിസിന്റെ പിന്‍ഗാമിയെത്തുന്ന 24 കാരനായ എംബാപ്പെ ഫ്രാന്‍സിന്റെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനായി മാറും. 2018ല്‍ ഫ്രാന്‍സിനെ രണ്ടാം ലോക കപ്പ് കിരീടത്തിലേക്ക് നയിക്കുന്നതിലും ഖത്തര്‍ ലോകകപ്പില്‍ ഫൈനലില്‍ എത്തിക്കുന്നതിലും നിര്‍ണായക പങ്ക് വഹിച്ച താരമാണ് എംബാപ്പെ. ഫൈനലിലും ഹാട്രിക്ക് നേടി തിളങ്ങിയിരുന്നു.

സെപ്റ്റംബറില്‍ ഡെന്‍മാര്‍ക്കിനെതിരായ മത്സരത്തിന്റെ പകുതിയില്‍ ഒരു തവണ നായകനായിട്ടുണ്ട് എംബാപ്പെ. 2024 ലെ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിനുള്ള യോഗ്യതാ മത്സരത്തില്‍ വെള്ളിയാഴ്ച നെതര്‍ലാന്‍ഡിനെതിരെ സ്റ്റേഡ് ഡി ഫ്രാന്‍സില്‍ താരം തന്റെ പുതിയ ക്യാപ്റ്റന്‍സി യുഗം ആരംഭിക്കും. ക്ലബ് ഫുട്ബോളില്‍ പിഎസ്ജിയുടെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ് എംബാപ്പെ.
              
Kylian Mbappe | ഇനി ഫ്രാന്‍സ് ഫുട്‌ബോള്‍ ടീമിനെ എംബാപ്പെ നയിക്കും; ഫ്രഞ്ച് ടീമിന്റെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനായി സൂപ്പര്‍ താരം

Keywords:  News, World, Top-Headlines, Sports, Football, Football Player, France, Mbappe, Kylian Mbappe, France Football Team, Didier Deschamps, Didier Deschamps selects Kylian Mbappe as the new France captain.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia