Follow KVARTHA on Google news Follow Us!
ad

Song | ധ്യാന്‍ ശ്രീനിവാസനും നിരഞ്ജ് മണിയന്‍പിള്ള രാജുവും പ്രധാന കഥാപാത്രങ്ങളാകുന്ന 'ത്രയം' സിനിമയിലെ റൊമാന്റിക് വീഡിയോ ഗാനം പുറത്തുവിട്ടു

Dhyan Niranj and Maniyanpilla Raju's film 'Thrayam' song out#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കൊച്ചി: (www.kvartha.com) ധ്യാന്‍ ശ്രീനിവാസനും നിരഞ്ജ് മണിയന്‍പിള്ള രാജുവും പ്രധാന കഥാപാത്രങ്ങളാകുന്ന 'ത്രയം' സിനിമയിലെ വീഡിയോ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മലയാളത്തില്‍ നിയോ-നോയര്‍ ജോണറില്‍ വരുന്ന വേറിട്ട ഈ ചിത്രത്തിലെ 'ആമ്പലേ നീലാമ്പലേ' എന്ന് തുടങ്ങുന്ന ഗാനമാണ് പുറിത്തിറങ്ങിയത്. 

കെ എസ് ഹരിശങ്കര്‍ ആലപിച്ച ഈ മനോഹരമായ റൊമാന്റിക് ഗാനത്തിന് മനു മഞ്ജിത് ആണ് വരികള്‍ രചിച്ചിരിക്കുന്നത്. ഈ ഗാനത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അരുണ്‍ മുരളീധരന്‍ ആണ്. അരുണ്‍ മുരളീധരന്‍- ഹരിശങ്കര്‍ കൂട്ടുകെട്ട് ഒന്നിക്കുന്ന മറ്റൊരു മെലഡി ഗാനം എന്ന പ്രത്യേകതയും ഈ ഗാനത്തിന് ഉണ്ട്. 

News,Kerala,State,Kochi,Entertainment,Cinema,Video,Song,Social-Media,YouTube,Top-Headlines,Latest-News,Actor,Actress, Dhyan Niranj and Maniyanpilla Raju's film 'Thrayam' song out


ചിത്രത്തില്‍ യുവതാരങ്ങളുടെ ഒരു വല്യ നിര തന്നെ അഭിനയിച്ചിരിക്കുന്നു. ധ്യാന്‍ ശ്രീനിവാസ്, നിരഞ്ജ് മണിയന്‍പിള്ള രാജു എന്നിവര്‍ക്കൊപ്പം സണ്ണി വെയ്ന്‍, അജു വര്‍ഗീസ്, നിരഞ്ജന അനൂപ് എന്നിവര്‍ ചിത്രത്തില്‍ കേന്ദ്ര കഥപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഡെയ്ന്‍ ഡെവിസ്, രാഹുല്‍ മാധവ്, ചന്ദുനാഥ്, കാര്‍ത്തിക് രാമകൃഷ്ണന്‍, ഷാലു റഹീം, ഗോപി കൃഷ്ണ കെ വര്‍മ ('തിരികെ' ഫെയിം),  പ്രീതി, ശ്രീജിത്ത് രവി, സുരഭി സന്തോഷ്, അനാര്‍ക്കലി മരയ്ക്കാര്‍, ഡയാന ഹമീദ്, സരയൂ മോഹന്‍, വിവേക് അനിരുദ്ധ്, ശാമില്‍ കെ എസ് തുടങ്ങിയ താരങ്ങളും പ്രധാനപെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. 

വര്‍ത്തമാനകാലത്തെ യുവാക്കളുടെ ഇടയില്‍ നടക്കുന്ന പ്രശ്‌നങ്ങളുടെയും പ്രണയത്തിന്റെയും സംഘര്‍ഷങ്ങളുടെയും കഥകള്‍ ചര്‍ച ചെയ്യുന്ന സിനിമയാണിത്. തിരക്കേറിയ നഗരത്തില്‍ ഒരു ദിവസത്തിനുള്ളില്‍ ഒരു കൂട്ടം യുവാക്കളുടെ ജീവിതങ്ങളിലൂടെ ബന്ധിക്കപ്പെട്ട് കിടക്കുന്ന സംഘര്‍ഷഭരിതമായ മുഹൂര്‍ത്തങ്ങള്‍ ആണ് ചിത്രത്തിന്റെ ഇതിവൃത്തം.

 

Keywords: News,Kerala,State,Kochi,Entertainment,Cinema,Video,Song,Social-Media,YouTube,Top-Headlines,Latest-News,Actor,Actress, Dhyan Niranj and Maniyanpilla Raju's film 'Thrayam' song out

Post a Comment