Suicide | 'ഒരുവര്‍ഷം മുന്‍പ് വിവാഹിതരായ മുന്‍ വ്യോമസേന ഉദ്യോഗസ്ഥനും ഭാര്യയും വിഷംകഴിച്ച് ജീവനൊടുക്കി'
Mar 2, 2023, 17:49 IST
ന്യൂഡെല്‍ഹി: (www.kvartha.com) ഒരുവര്‍ഷം മുന്‍പ് വിവാഹിതരായ മുന്‍ വ്യോമസേന ഉദ്യോഗസ്ഥനും ഭാര്യയും വിഷംകഴിച്ച് ജീവനൊടുക്കിയതായി പൊലീസ്. സൗത് ഡെല്‍ഹിയില്‍ താമസിക്കുന്ന അജയ് പാല് (37), ഭാര്യ മോണിക്ക(32) എന്നിവരാണ് മരിച്ചത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ബുധനാഴ്ചയായിരുന്നു സംഭവം. വ്യത്യസ്ത സമയങ്ങളിലായി വീട്ടില്‍വെച്ചാണ് ഇരുവരും ജീവനൊടുക്കിയത്. അജയ് പാല് ആണ് ആദ്യം വിഷം കഴിച്ച് ജീവനൊടുക്കിയത്.
സംഭവദിവസം രാവിലെയാണ് വായില്‍നിന്ന് നുരയും പതയും വന്നനിലയില്‍ അജയിനെ വീട്ടിനുള്ളില്‍ കണ്ടെത്തിയത്. അബോധാവസ്ഥയിലായിരുന്ന ഇദ്ദേഹത്തെ ഉടന്‍തന്നെ ഭാര്യ മോണിക്ക സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇതോടെ ആശുപത്രിയില്‍നിന്ന് തിരികെ വീട്ടിലെത്തിയ മോണിക്കയും വിഷം കഴിച്ച് ജീവനൊടുക്കി.
വൈകിട്ടോടെയാണ് മോണിക്ക വീട്ടില്‍വെച്ച് വിഷം കഴിച്ചത്. പൊലീസെത്തി വാതില്‍ പൊളിച്ച് വീടിനകത്ത് കയറിയെങ്കിലും മരിച്ചനിലയിലാണ് യുവതിയെ കണ്ടെത്തിയത്. വ്യോമസേനയില്‍ ജോലിചെയ്തിരുന്ന അജയ്, അടുത്തിടെയാണ് ജോലിയില്‍നിന്ന് സ്വയംപിരിഞ്ഞത്. ആത്മഹത്യയുടെ കാരണം കണ്ടെത്താനായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.
Keywords: News,National,India,New Delhi,Death,Suicide,Obituary, DGCA officer, wife die by suicide at their Delhi home; had recently got married
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.