New Child | 'ആദ്യത്തെ കണ്മണി ആണ്‍കുട്ടിയാണ്'; ദേവിക അമ്മയായ സന്തോഷം ആരാധകരുമായി പങ്കുവച്ച് വിജയ് മാധവ്
Mar 7, 2023, 13:10 IST
കൊച്ചി: (www.kvartha.com) നടിയും അവതാരകയുമായ ദേവിക നമ്പ്യാര്‍ക്കും വിജയ് മാധവിനും കുഞ്ഞ് പിറന്നു. ദേവിക അമ്മയായ സന്തോഷം വിജയ് മാധവ് തന്നെയാണ് ആരാധകരുമായി പങ്കുവച്ചത്. 'ആദ്യത്തെ കണ്മണി ആണ്‍കുട്ടിയാണ്. ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്ക്കും ഒരുപാട് സ്നേഹം നന്ദി' -എന്നാണ് സന്തോഷം പങ്കുവച്ച് വിജയ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
സ്നേഹിക്കുകയും അനുഗ്രഹിക്കുകയും ചെയ്ത ആരാധകരുടെ ആവശ്യപ്രകാരമാണ് ഇങ്ങനെ ഒരു വീഡിയോ എന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും എന്നാല്‍ കുഞ്ഞിനെ കാണാന്‍ കേറുന്നവര്‍ക്ക് കുറച്ചുകൂടി കാത്തിരുന്നേ മതിയാവൂവെന്നും വിജയ് മാധവ് പറയുന്നു.
2022 ജനുവരി 22ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം. ഇരുവരുടേതും പ്രണയ വിവാഹമാണെന്നാണ് പ്രേക്ഷകര്‍ കരുതിയത്. എന്നാല്‍ അങ്ങനെയല്ലെന്ന് വിവാഹശേഷം സംസാരിക്കവെ ദേവികയും വിജയിയും പറഞ്ഞിരുന്നു.
സീരിയലിലൂടെയാണ് ദേവിക മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമായത്. അഭിനയവും അവതരണവും ഡാന്‍സും പാട്ടുമൊക്കെയായി സജീവമായിരുന്നപ്പോഴാണ് താരം വിജയ് മാധവുമായി വിവാഹിതയായത്. സംഗീത റിയാലിറ്റി ഷോയിലെ മത്സരാര്‍ഥിയായി എത്തിയാണ് വിജയ് മാധവ് പ്രശസ്തനാകുന്നത്. പിന്നീട് സംഗീത സംവിധാന രംഗത്തേക്കും വിജയ് മാധവ് കടന്നുവന്നു.
Keywords: News,Kerala,State,Kochi,Entertainment,Cinema,Actress,New Born Child,Child,Lifestyle & Fashion,Top-Headlines,Latest-News, Devika Nambiar blessed with baby boy
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.