Arrested | ഡെല്‍ഹിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; 60 കോടിയുടെ മെത്താക്വലോണുമായി ആഫ്രികന്‍ പൗരന്മാര്‍ അറസ്റ്റില്‍
Mar 10, 2023, 18:15 IST
ന്യൂഡെല്‍ഹി: (www.kvartha.com) നഗരത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. 60 കോടിയുടെ മയക്കുമരുന്നുമായി 14.5 കിലോ മെത്താക്വലോണുമായി മൂന്ന് ആഫ്രികന്‍ പൗരന്മാരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. നാമണി അഹുകാജൂഡെ (44), ഫ്രാങ്ക് ഔമര്‍ബ്രാഹിം (40), ചൈനിസി (34) എന്നിവരാണ് പിടിയിലായത്.
പൊലീസ് പറയുന്നത്: ഡെല്‍ഹി പൊലീസിന്റെ പ്രത്യേക സെലാണ് പരിശോധനയില്‍ മയക്കുമരുന്ന് മാഫിയയെ പിടികൂടിയത്. ഗ്രേറ്റര്‍ നോയിഡയിലെ താമസക്കാരാണ് പിടിയിലായവര്‍. ഇവര്‍ രാജ്യത്തുടനീളം നിരോധിത മയക്കുമരുന്ന് വിതരണം ചെയ്യുന്ന വലിയ ശൃംഖലയാണ്.
ഗ്രേറ്റര്‍ നോയിഡയിലെ കോളനിയിലെ ഒരു വീട്ടിലായിരുന്നു മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തി പ്രതികളെ പിടികൂടിയതെന്ന് സ്പെഷല്‍ കമീഷനര്‍ ഓഫ് പൊലീസ് എച് ജി എസ് ധലിവാള്‍ പറഞ്ഞു.
Keywords: News, National, Crime, Arrested, Drugs, Police, Africa, Top-Headlines, Delhi Police busts drug cartel, 3 held
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.