Follow KVARTHA on Google news Follow Us!
ad

Assaults | തിരക്കേറിയ റോഡില്‍ ആളുകള്‍ നോക്കിനില്‍ക്കെ യുവാവ് യുവതിയെ മര്‍ദിച്ച് വസ്ത്രത്തില്‍ പിടിച്ച് വലിച്ചിഴച്ച് കാറില്‍ കയറ്റുന്ന ദൃശ്യങ്ങള്‍ പുറത്ത്; വീഡിയോ വൈറലായതിന് പിന്നാലെ അന്വേഷണം ആരംഭിച്ച് ഡെല്‍ഹി പൊലീസ്

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍,New Delhi,News,Social Media,Video,Police,Probe,Assault,National,
ന്യൂഡെല്‍ഹി: (www.kvartha.com) തിരക്കേറിയ റോഡില്‍ ആളുകള്‍ നോക്കിനില്‍ക്കെ ഒരു യുവാവ് യുവതിയെ മര്‍ദിച്ച് വസ്ത്രത്തില്‍ പിടിച്ച് വലിച്ചിഴച്ച് കാറില്‍ കയറ്റുന്ന ദൃശ്യങ്ങള്‍ പുറത്ത്. നോര്‍ത് വെസ്റ്റ് ഡെല്‍ഹിയിലെ മംഗോല്‍പുരിയില്‍ കഴിഞ്ഞദിവസം രാത്രിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

ജീന്‍സും ടീ ഷര്‍ടുമാണ് യുവതിയുടെ വേഷം. രാത്രിയില്‍ നല്ല ട്രാഫിക്കുള്ള റോഡിലാണ് യുവതിയുടെ ടീ ഷര്‍ടില്‍ പിടിച്ച് വലിച്ചിഴച്ച് യുവാവ് കാറിലേക്കു തള്ളിയിട്ടത്. എതിര്‍ഭാഗത്തെ ഡോര്‍ തുറന്ന് മറ്റൊരു യുവാവ് ഇതെല്ലാം കാണുന്നുണ്ടായിരുന്നെങ്കിലും അയാള്‍ തടയാനോ പ്രതികരിക്കാനോ ശ്രമിച്ചില്ലെന്ന് പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം. യുവതി കാറില്‍ കയറിയതോടെ ഇരു ഡോറുകളും അടച്ചു. കാറിന്റെ ഡ്രൈവറും വിഷയത്തില്‍ പ്രതികരിച്ചില്ല.

Delhi Man Assaults, Pushes Woman Into Cab On Busy Road. No One Helps Her, New Delhi, News, Social Media, Video, Police, Probe, Assault, National

സംഭവത്തിന്റെ നടുക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. കാര്‍ ഡ്രൈവര്‍ ഹരിയാനയിലെ ഗുരുഗ്രാമിലുള്ള വ്യക്തിയാണെന്നു കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഡെല്‍ഹി പൊലീസ് ഡ്രൈവറെ കണ്ടെത്തുകയും ചെയ്തു.

ശനിയാഴ്ച രാത്രി 11:30ന് ഗുരുഗ്രാമിലെ ഇഫ്കോ ചൗകിന് സമീപമാണ് ഈ കാര്‍ അവസാനമായി കണ്ടതെന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസ് പറഞ്ഞു. എന്നാല്‍ മൂന്ന് യാത്രക്കാര്‍ എവിടെയാണ് ഇറങ്ങിയതെന്ന് കണ്ടെത്താനുള്ള ശ്രമമാണ് ഇപ്പോള്‍ അന്വേഷണ സംഘം നടത്തുന്നത്.

Keywords: Delhi Man Assaults, Pushes Woman Into Cab On Busy Road. No One Helps Her, New Delhi, News, Social Media, Video, Police, Probe, Assault, National.

Post a Comment