ന്യൂഡെല്‍ഹി: (www.kvartha.com) ഊബര്‍ ഓടോ റിക്ഷ ഡ്രൈവര്‍ക്കെതിരെ അപമാനിച്ചെന്ന പരാതിയുമായി മാധ്യമപ്രവര്‍ത്തക. യാത്ര ചെയ്യുന്നതിനിടെ സൈഡിലെ കണ്ണാടിയിലൂടെ തുറിച്ച് നോക്കിയെന്നാണ് പ്രമുഖ മാധ്യമ സ്ഥാപനത്തിലെ മാധ്യമപ്രവര്‍ത്തകയായ യുവതിയുടെ പരാതി. സംഭവത്തിന്റെ വീഡിയോയും അവര്‍ സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചു.
മാധ്യമപ്രവര്‍ത്തക ന്യൂ ഫ്രണ്ട്‌സ് കോളനിയിലെ വസതിയില്‍ നിന്ന് ഊബര്‍ ഓടോ റിക്ഷയില്‍ കയറി മാളവ്യ നഗറിലെ സുഹൃത്തിന്റെ വീട്ടിലേക്ക് പോവുന്നതിനിടെയാണ് സംഭവം. വിനോദ് കുമാര്‍ എന്ന ഡ്രൈവര്‍ വാഹനത്തിന്റെ സൈഡിലെ കണ്ണാടിയിലൂടെ തന്നെ മോശമായ രീതിയില്‍ യാത്രയിലുടനീളം തുറിച്ചു നോക്കിയെന്നാണ് പരാതി. ഊബറിന്റെ സുരക്ഷാ സംവിധാനം ഉപയോഗിച്ച് പരാതിപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് യുവതി പറഞ്ഞു.
കണ്ണാടിയുടെ കാഴ്ചയില്‍ നിന്ന് മാറിയിരുന്നപ്പോള്‍ ഇയാള്‍ പിന്നിലോട്ട് നിരന്തരം നോക്കി അപമാനിക്കുകയും ഭയപ്പെടുത്തുകയും ചെയ്‌തെന്ന് യുവതി പരാതിപ്പെട്ടു. തുടര്‍ന്ന് ഊബറിന്റെ സുരക്ഷാ ഫീചര്‍ ഉപയോഗിക്കാന്‍ നമ്പര്‍ ഡയല്‍ ചെയ്തപ്പോള്‍ ഓഡിയോ വ്യക്തമല്ലെന്നാണ് പറഞ്ഞത്. പരാതി നല്‍കുമെന്ന് പറഞ്ഞപ്പോള്‍ പ്രശ്‌നമല്ലെന്നായിരുന്നു ഡ്രൈവറുടെ പ്രതികരണമെന്നും വീണ്ടും വിളിച്ചപ്പോള്‍ മോശം നെറ്റ് വര്‍ക് കാരണം കിട്ടിയില്ലെന്നും ഇവര്‍ ട്വീറ്റ് ചെയ്തു. സംഭവത്തിന്റെ വീഡിയോ ഷൂട് ചെയ്യുകയും ഡ്രൈവറുടെ ചിത്രം ട്വിറ്റര്‍ ഹാന്‍ഡിലില്‍ ഷെയര്‍ ചെയ്യുകയും ചെയ്തു.
മാര്‍ച് ആറിനകം ഡെല്‍ഹി പൊലീസില്‍ നിന്ന് നടപടിയുടെ വിശദാംശം ഡിസിഡബ്ല്യു ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ കൈമാറാനും കുറ്റാരോപിതനായ ഡ്രൈവര്‍ക്കെതിരെ പൊലീസ് സ്വീകരിച്ച നടപടി വ്യക്തമാക്കാനും ഡിസിഡബ്ല്യു ആവശ്യപ്പെട്ടു.
@Uber I took an auto from my home to a friend's place. After a while, I noticed that the driver was looking at me through the side mirrors of the auto, precisely at my breasts. I shifted a bit towards right and wasn't visible in the left side mirror.
— Arfa Javaid (@javaidarfa_) March 1, 2023
दिल्ली में एक महिला पत्रकार से Uber Auto में हुई छेड़छाड़ की दुर्भाग्यपूर्ण घटना पर Uber India और दिल्ली पुलिस को नोटिस जारी किया है। महिलाओं की सुरक्षा के लिए Uber द्वारा क्या कदम उठाए जाते हैं उसकी भी जानकारी तलब की है। pic.twitter.com/LXOF8KJHZG
— Swati Maliwal (@SwatiJaiHind) March 2, 2023
Keywords: News,National,India,New Delhi,Assault,Complaint,Journalist,Social-Media,Twitter,Police, Delhi cops look for Uber driver as woman journalist alleges assault