പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തിലുള്ള കൗണ്‍സില്‍ യോഗമാണ് ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ക്ക് അനുമതി നല്‍കിയത്. ഇന്‍ഡ്യന്‍ നാവികസേനയ്ക്ക് എച് എ എലില്‍ നിന്ന് 32,000 കോടി രൂപയുടെ 60 യു എച് മറൈന്‍ ഹെലികോപ്ടറുകള്‍ വാങ്ങുന്നതും കരാറില്‍ ഉള്‍പ്പെടുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി എ എന്‍ ഐ റിപോര്‍ട് ചെയ്തു.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ലോകത്ത് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ ഇറക്കുമതി ചെയ്തത് ഇന്‍ഡ്യയാണെന്ന് സ്റ്റോക് ഹോം ഇന്റര്‍നാഷനല്‍ പീസ് റിസര്‍ച് ഇന്‍സ്റ്റിറ്റിയൂടിന്റെ റിപോര്‍ടില്‍ വ്യക്തമാക്കിയിരുന്നു. 2018 മുതല്‍ 2022 വരെയുള്ള കാലയളവിലായിരുന്നു ഇത്. പാകിസ്താനുമായും ചൈനയുമായുമുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമായതോടെയാണ് ഇന്‍ഡ്യ കൂടുതല്‍ ആയുധങ്ങള്‍ വാങ്ങിയതെന്നും റിപോര്‍ടില്‍ വ്യക്തമാക്കുന്നു.
11 ശതമാനം അമേരികയില്‍ നിന്നുമാണ്. ഈ രാജ്യങ്ങളില്‍നിന്നല്ലാതെ കഴിഞ്ഞ അഞ്ചു വര്‍ഷ കാലയളവില്‍ ഇസ്രാഈല്‍, ദക്ഷിണ കൊറിയ, ദക്ഷിണാഫ്രിക എന്നീ രാജ്യങ്ങളില്‍നിന്നും ഇന്‍ഡ്യ ആയുധങ്ങള്‍ വാങ്ങിയിട്ടുണ്ട്.
Keywords: Defence Ministry clears proposals to buy weapons worth Rs 70,000 crore, HAL bags almost 50% of orders, New Delhi, News, Politics, Report, Media, Helicopter, National.