Follow KVARTHA on Google news Follow Us!
ad

K Surendran | സിലിന്‍ഡര്‍ ഗാസിന്റെ കാലം കഴിഞ്ഞു, ഇനി എല്ലാ നഗരങ്ങളിലും സിറ്റി ഗാസ് ലൈന്‍ പദ്ധതി; കൂട്ടിയ പൈസ കൊണ്ട് പുട്ടടിക്കുകയല്ല കേന്ദ്രം ചെയ്യുന്നത്, പെട്രോളിയം കംപനികള്‍ക്ക് അടയ്ക്കാനുള്ള തുക മുഴുവന്‍ അടച്ച് തീര്‍ത്തുവെന്നും കെ സുരേന്ദ്രന്‍

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Kochi,News,Politics,K Surendran,BJP,Kerala,
കൊച്ചി: (www.kvartha.com) പാചകവാതക വില വര്‍ധനവിനെതിരെ നാടെങ്ങും പുകയുമ്പോള്‍ ന്യായീകരിച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കൂട്ടിയ പൈസ കൊണ്ട് പുട്ടടിക്കുകയല്ല കേന്ദ്രം ചെയ്യുന്നതെന്ന് പറഞ്ഞ അദ്ദേഹം പെട്രോളിയം കംപനികള്‍ക്ക് അടയ്ക്കാനുള്ള തുക മുഴുവന്‍ അടച്ച് തീര്‍ത്തുവെന്നും വ്യക്തമാക്കി. സിലിന്‍ഡര്‍ ഗാസിന്റെ കാലം കഴിഞ്ഞു. ഇനി എല്ലാ നഗരങ്ങളിലും സിറ്റി ഗാസ് ലൈന്‍ പദ്ധതി എത്തും. അതോടെ സിലിന്‍ഡര്‍ ഗാസ് ഉപയോഗം നില്‍ക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

‘Days of cylinder gas have gone; center is not misusing money;’ K Surendran justifies cooking gas price hike, Kochi, News, Politics, K Surendran, BJP, Kerala

ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിന്‍ഡറിന് 50 രൂപ കഴിഞ്ഞദിവസമാണ് കൂട്ടിയത്. ഇതോടെ പുതിയ ഗാര്‍ഹിക സിലിന്‍ഡറിന് വില 1110രൂപയായി. വാണിജ്യ സിലിന്‍ഡര്‍ ലഭിക്കാന്‍ ഇനി 2124 രൂപ നല്‍കണം. നേരത്തെ 1773 രൂപയായിരുന്നു.

Keywords: ‘Days of cylinder gas have gone; center is not misusing money;’ K Surendran justifies cooking gas price hike, Kochi, News, Politics, K Surendran, BJP, Kerala.

Post a Comment