Follow KVARTHA on Google news Follow Us!
ad

Visit | ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബാലയെ കാണാന്‍ മകള്‍ അവന്തിക അമ്മയ്‌ക്കൊപ്പമെത്തി

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Kochi,News,Cine Actor,hospital,Treatment,Kerala,
കൊച്ചി: (www.kvartha.com) ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബാലയെ കാണാന്‍ മകള്‍ അവന്തിക അമ്മ അമൃത സുരേഷിനൊപ്പമെത്തി. അച്ഛനെ കണ്ട ശേഷം അമൃതയുടെ സഹോദരി അഭിരാമിക്കൊപ്പം കുട്ടി മടങ്ങുകയും ചെയ്തു. അമൃത ആശുപത്രിയില്‍ തുടരുകയാണെന്ന് അഭിരാമി അറിയിച്ചു.

Daugher Avanthika visit's Bala in hospital, Kochi, News, Cine Actor, Hospital, Treatment, Kerala

നേരത്തെ മകളെ കാണണമെന്ന് ബാല നിര്‍മാതാവ് ബാദുശയോടും നടന്‍ ഉണ്ണി മുകുന്ദനോടും ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരമാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ ഐ സി യുവിലാണ്. കരള്‍ രോഗവുമായി ബന്ധപ്പെട്ട് ഒരാഴ്ച മുന്‍പും അദ്ദേഹം ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ബാലയുടെ സഹോദരനും സംവിധായകനുമായ ശിവയും ആശുപത്രിയിലെത്തിയിട്ടുണ്ട്.

Keywords: Daugher Avanthika visit's Bala in hospital, Kochi, News, Cine Actor, Hospital, Treatment, Kerala.

Post a Comment