Cristiano Ronaldo | കിങ്‌സ് കപ് മത്സരത്തിനിടെ ഗോളടിക്കാനാകാത്തതിന്റെ ദേഷ്യം പന്തില്‍ തീര്‍ത്ത് റൊണാള്‍ഡോ; മഞ്ഞ കാര്‍ഡ് ഉയര്‍ത്തി റഫറി, വിഡിയോ
Mar 15, 2023, 13:21 IST
ദോഹ: (www.kvartha.com) കിങ്‌സ് കപ് മത്സരത്തിനിടെ ഗോളടിക്കാനാകാത്തതിന്റെ നിരാശ പന്തില്‍ തീര്‍ത്ത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ദേഷ്യം പരസ്യമാക്കിയതോടെ ഓടിയെത്തിയ റഫറി താരത്തിന് നേരെ മഞ്ഞ കാര്‍ഡ് ഉയര്‍ത്തി. അല്‍ നസറിലെത്തിയ ശേഷം ആദ്യമായാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് മഞ്ഞ കാര്‍ഡ് ലഭിക്കുന്നത്. 87ാം മിനിറ്റില്‍ താരത്തെ അല്‍ നസര്‍ ക്ലബ് സബ്സ്റ്റിറ്റിയൂട് ചെയ്തു. നിരാശയോടെയാണ് താരം ബെഞ്ചിലേക്ക് മടങ്ങിയത്.
അതേസമയം, അല്‍ നസര്‍ എഫ്‌സിയുടെ പോര്‍ചുഗല്‍ സൂപര്‍ താരം ഗോളടിച്ചില്ലെങ്കിലും കിങ്‌സ് കപ് ക്വാര്‍ടറില്‍ അബ ക്ലബ്ലിനെതിരെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് അല്‍ നസര്‍ വിജയിച്ചത്.
മത്സരത്തിന്റെ ആദ്യ മിനിറ്റില്‍ തന്നെ സമി അല്‍ നാജെയിലൂടെ മുന്നിലെത്തിയ അല്‍ നസര്‍ അബ്ദുല്ല അല്‍ ഖൈബാരി (21), മുഹമ്മദ് മാരന്‍ (49) എന്നിവരിലൂടെ ഗോള്‍ നേട്ടം മൂന്നാക്കി.
രണ്ടാം പകുതിയില്‍ അബ്ദുല്‍ ഫത്താ ആദം അഹമ്മദിലൂടെ (69) അബ ആശ്വാസ ഗോള്‍ കണ്ടെത്തി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഗോള്‍ നേടാനാകാതെ പോയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നിരാശയോടെയാണ് മൈതാനം വിട്ടത്. ആദ്യ പകുതി അവസാനിക്കുന്നതിന് റഫറി വിസില്‍ മുഴക്കിയപ്പോള്‍ റൊണാള്‍ഡോ പന്ത് പുറത്തേക്ക് അടിക്കുകയായിരുന്നു.
അല്‍ നസര്‍ ക്ലബിനുവേണ്ടി എട്ട് കളികളില്‍നിന്ന് എട്ട് ഗോളുകളാണ് റൊണാള്‍ഡോ ഇതുവരെ നേടിയത്.
Keywords: News, World, Gulf, Doha, Sports, Player, Football, Cristiano Ronaldo, Top-Headlines, Video, Cristiano Ronaldo furious with ref, blasts ball into crowd & trudges off on being subbed in Al Nassr game𝗙𝘂𝗿𝗶𝗮 𝗖𝗿𝗶𝘀𝘁𝗶𝗮𝗻𝗼 𝗥𝗼𝗻𝗮𝗹𝗱𝗼😤
— Sportitalia (@tvdellosport) March 14, 2023
Al-Nassr in vantaggio per 2-0, ma CR7 è una furia con l’arbitro‼️ Il portoghese chiude il primo tempo con un cartellino giallo🟨
🎙️ @Ivan_Fusto #CristianoRonaldo #CR7 #AlNassr #sportitalia pic.twitter.com/JvNWjAYDMy
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.