Follow KVARTHA on Google news Follow Us!
ad

Clash | മരണവീട്ടില്‍ മൃതദേഹത്തെ ചൊല്ലി സിപിഎം - ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി; പൊലീസ് സര്‍വകക്ഷിയോഗം വിളിച്ചു

#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾCPM and BJP activists clashed over dead body
ഇരിട്ടി: (www.kvartha.com) ഇരിക്കൂര്‍ കുയിലൂരിലെ മരണവീട്ടില്‍ ഞായറാഴ്ച രാത്രി ബിജെപി, സിപിഎം പ്രവര്‍ത്തകര്‍ മൃതദേഹത്തെ ചൊല്ലിയുളള തര്‍ക്കത്തില്‍ ഇരുവിഭാഗമായി ചേരിതിരിഞ്ഞു ഏറ്റുമുട്ടിയ സംഭവത്തില്‍ ഇരിക്കൂര്‍ പൊലീസ് കണ്ടാലറിയാവുന്ന ഇരുവിഭാഗം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. സംഭവം ഒത്തുതീര്‍പ്പാക്കുന്നതിനായി തിങ്കളാഴ്ച വൈകുന്നേരം നാലുമണിക്ക് ഇരിക്കൂര്‍ പൊലീസ് സ്‌റ്റേഷനില്‍ എസ്ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷിസമാധാനയോഗം വിളിച്ചിട്ടുണ്ട്.

കുയിലൂര്‍ മേഖലയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാലാണ് പൊലീസ് യോഗം വിളിച്ചത്. ഞായറാഴ്ചയാണ് കുയിലൂരിലെ ഓടോ - ടാക്‌സി ഡ്രൈവര്‍ ചന്ത്രോത്ത് വീട്ടില്‍ എന്‍വി പ്രജിത് (40) മരിച്ചത്. പോസ്റ്റുമോര്‍ടത്തിന് ശേഷം മൃതദേഹം അന്നേ ദിവസം വൈകുന്നേരം വീട്ടിലെത്തിക്കുകയായിരുന്നു. പ്രജിത്തിന്റെ സഹോദരന്‍ തിരുവനന്തപുരത്തു നിന്നും വരുന്നതിനാല്‍ വൈകീട്ട് ഏഴുമണിവരെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചു. ഇതിനിടെ ബിജെപി പ്രവര്‍ത്തകര്‍ ശാന്തിമന്ത്രം മുഴക്കിയതാണ് സിപിഎം പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്.

Kerala, News, Clash, Dead Body, CPM, Police, BJP, Case, Police Station, Auto Driver, Top-Headlines, CPM and BJP activists clashed over dead body.

ബിജെപി പ്രവര്‍ത്തകര്‍ ശാന്തി മന്ത്രം ചൊല്ലാന്‍ കയ്യില്‍ പൂക്കളുമായി നിന്നതോടെ സിപിഎം പ്രവര്‍ത്തകര്‍ മൃതദേഹം സംസ്‌കരിക്കാനെടുക്കുകയായിരുന്നു. ഇതോടെ മൃതദേഹം കരസ്ഥമാക്കാനായി പിടിവലി തുടങ്ങി. മൃതദേഹം ബലപ്രയോഗത്തിലൂടെ കരസ്ഥമാക്കിയ ഒരു വിഭാഗം ശ്മശാനത്തിലേക്ക് കൊണ്ടുപോയി. ഇതിനുപിന്നാലെ വിറകുകൊളളികളും മറ്റുമായി മറ്റേ വിഭാഗം പിന്തുടർന്നു. ഇതിനിടെയില്‍ ഉന്തും തളളൂം കൂട്ടയടിയും നടന്നു.

പിന്നാലെ പ്രശ്‌നത്തില്‍ ഇടപ്പെട്ട ഇരിക്കൂര്‍ എസ്ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തിലുളള പൊലീസ് സംഘം എല്ലാവരെയും അവിടുന്ന് ബലപ്രയോഗത്തിലൂടെ മാറ്റി സംസ്‌കാര ചടങ്ങുകള്‍ നടത്തുന്ന ഐവര്‍മഠം ജീവനക്കാരെയും ബന്ധുക്കളെയും മാത്രം അവിടെ നിര്‍ത്തി രാത്രി 10 മണിയോടെ മൃതദേഹം സംസ്‌കരിക്കുകയായിരുന്നു. ഇരിട്ടി, കരിക്കോട്ടക്കരി, ഇരിക്കൂര്‍ ഉളിക്കല്‍ പൊലീസിന്റെ സാന്നിധ്യത്തിലാണ് മൃതദേഹം സംസ്‌കരിച്ചത്.

Keywords: Kerala, News, Clash, Dead Body, CPM, Police, BJP, Case, Police Station, Auto Driver, Top-Headlines, CPM and BJP activists clashed over dead body.< !- START disable copy paste -->

Post a Comment