Covid | രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വീണ്ടും വര്‍ധിക്കുന്നു; പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം; മാസ്‌ക് ധരിക്കണമെന്ന് ഓര്‍മപ്പെടുത്തല്‍

 


ന്യൂഡെല്‍ഹി: (www.kvartha.com) രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തില്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോവിഡ് പരിശോധനകളുടെ വേഗം വര്‍ധിപ്പിക്കാനാണ് പ്രധാന നിര്‍ദേശം. പല സംസ്ഥാനങ്ങളിലും വേണ്ടത്ര ടെസ്റ്റുകള്‍ നടത്തുന്നില്ലെന്നാണ് കേന്ദ്രം പറയുന്നത്.

ആള്‍കൂട്ടങ്ങളിലും അടഞ്ഞ ഇടങ്ങളിലും മാസ്‌ക് ധരിക്കുക, ആള്‍കൂട്ടവും വായുസഞ്ചാരം കുറഞ്ഞ സ്ഥലങ്ങളും പ്രായമായവരും വിവിധ രോഗങ്ങള്‍ അലട്ടുന്നവരും പരമാവധി ഒഴിവാക്കുക, ശ്വാസകോശ രോഗങ്ങള്‍ ഉള്ളവര്‍ അടുത്തിടപഴകിയുള്ള സമ്പര്‍ക്കം പരമാവധി കുറക്കുക, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായും പൊത്തിപ്പിടിക്കുക തുടങ്ങിയവയാണ് പ്രധാന മാര്‍ഗനിര്‍ദേശങ്ങള്‍.

Covid | രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വീണ്ടും വര്‍ധിക്കുന്നു; പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം; മാസ്‌ക് ധരിക്കണമെന്ന് ഓര്‍മപ്പെടുത്തല്‍

ആശുപത്രിയിലും പരിസരത്തും ഡോക്ടര്‍മാരും ജീവനക്കാരും രോഗികളും മാസ്‌ക് ധരിക്കുക എന്നിവയും നിര്‍ദേശങ്ങളില്‍ പറയുന്നു. കോവിഡിന്റെ ഒപ്റ്റിമല്‍ ടെസ്റ്റ് നിലനിര്‍ത്തേണ്ടത് നിര്‍ണായകമാണെന്ന് ആരോഗ്യ മന്ത്രാലയ സെക്രടറി രാജേഷ് ഭൂഷണും ആരോഗ്യ ഗവേഷണ സെക്രടറി രാജീവ് ബഹലും സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ പറഞ്ഞു.

ഞായറാഴ്ച രാജ്യത്ത് 1890 പുതിയ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. 149 ദിവസത്തെ ഏറ്റവും ഉയര്‍ന്ന രോഗീ നിരക്കാണിത്. ഇതോടെ നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9,433 ആയിട്ടുണ്ട്. ഞായറാഴ്ച ഏഴ് മരണങ്ങളും കോവിഡ് മൂലം രേഖപ്പെടുത്തിയിട്ടുണ്ട്.

Keywords:  Covid: Urge people to wear masks, Union health ministry to states, New Delhi, News, Health, Health and Fitness, Health Minister, COVID-19, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia