ബിഹാറിലെ ബേഗുസാരായ് കോടതിയിലാണ് നാടകീയ സംഭവം. ബേഗുസാരായ് പൊലീസ് ആണ് കോവിഡ് പ്രോടോകോള്‍ ലംഘിച്ചതിന് അന്ന് വെറും രണ്ടുവയസ് പ്രായമുള്ള കുഞ്ഞടക്കം എട്ടുപേര്‍ക്കെതിരെ കേസ് എടുത്തത്. ഇപ്പോള്‍ നാലുവയസുള്ള മകനെ കേസില്‍ നിന്നും ഒഴിവാക്കാനും ജാമ്യം തേടാനുമാണ് ആ അമ്മ കോടതി കയറിയിറങ്ങുന്നത്.
കേസിനേക്കുറിച്ച് കുട്ടിയുടെ വീട്ടുകാര്‍ക്ക് ധാരണയില്ലായിരുന്നു. കോവിഡ് പടരാന്‍ കാരണമായെന്ന് കാണിച്ചെടുത്ത കേസില്‍ കുട്ടിയുടെ പിതാവിനെതിരെയും കേസുണ്ട്. വ്യാഴാഴ്ചയാണ് ജാമ്യം എടുക്കുന്നതിന് സഹായിക്കണമെന്ന ആവശ്യവുമായി ഈ അമ്മ കോടതിയിലെ അഭിഭാഷകരുടെ സഹായം തേടിയെത്തിയത്.
ആരെ സമീപിക്കണമെന്നോ ആരാണ് ജാമ്യം അനുവദിക്കുന്നതെന്നോ ധാരണയില്ലാത്തതിനാല്‍ എല്ലാവരോടും പരാതി പറയുകയാണ് ആ അമ്മ. അവരുടെ കയ്യില്‍ ഇരിക്കുന്ന നാല് വയസുകാരന് തന്റെ മേലുള്ള കേസിനേക്കുറിച്ച് ഒരു ധാരണയുമില്ലെന്നതാണ് വാസ്തവം.
മുഫസില്‍ പൊലീസ് സ്റ്റേഷനാണ് കേസ് എടുത്തിരിക്കുന്നത്. എഫ് ഐ ആര്‍ റദ്ദാക്കാന്‍ ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിട്ടുണ്ടെന്നാണ് കോടതിയിലെ അഭിഭാഷകനായ സിംഗ് പറയുന്നത്. ശിക്ഷാ നിയമം 82 അനുസരിച്ച് കുട്ടിക്കെതിരായ എഫ് ഐ ആര്‍ റദ്ദാക്കണമെന്നതാണ് അപേക്ഷയിലെ ആവശ്യം. എഫ് ഐ ആര്‍ എടുത്ത സമയത്ത് കുഞ്ഞിന്റെ പ്രായം രണ്ട് വയസ് മാത്രമാണെന്നും അപേക്ഷയില്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.
Keywords: Covid-19 protocol violation 2021: Mother trying for 4-year-old son's bail in Bihar court, Patna, News, Bihar, COVID-19, Police, Bail, Court, National.