Follow KVARTHA on Google news Follow Us!
ad

Imprisonment | കല്യാശേരിയിലെ എടിഎം കവര്‍ചാ കേസിലെ 3 പ്രതികള്‍ക്കും 3 വര്‍ഷം തടവും പിഴയും ശിക്ഷവിധിച്ച് കോടതി

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Kannur,News,ATM,Robbery,Imprisonment,Accused,Kerala,
കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ ജില്ലയെ നടുക്കിയ എടിഎം കവര്‍ചാ കേസിലെ പ്രതികള്‍ക്ക് തടവും പിഴയും ശിക്ഷവിധിച്ച് കോടതി. കല്യാശേരിയിലെ എടിഎം കവര്‍ച കേസിലെ മൂന്ന് പ്രതികളെയാണ് കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എസ് അമ്പിളി മൂന്ന് വര്‍ഷം തടവിനും പതിനായിരം രൂപ പിഴയടക്കാനും ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ രണ്ടുമാസം കൂടി തടവ് അനുഭവിക്കണം.

ഹരിയാന മേവലത്ത് ജില്ലയിലെ വൊജാന സ്വദേശി നൊമാന്‍ റിസാന്‍(30) മെവ് നഗാത്വോസ് ജില്ലയിലെ സുജീദ്(33) രാജസ്താന്‍ ഭരത്പൂര്‍ ജില്ലയിലെ ജുര്‍ഹാദ് സ്വദേശി മുവീന്‍ ജമീല്‍(30) എന്നിവരെയാണ് ശിക്ഷിച്ചത്. മൂന്നുപേരെ കുറ്റക്കാരല്ലെന്ന് കണ്ടെത്തി കോടതി വിട്ടയച്ചു. ഏഴംഗസംഘത്തിലെ പ്രതികളില്‍ ഒരാളെ ഇനിയും പിടികൂടാനുണ്ട്.

2021-ഫെബ്രുവരി 21ന് പുലര്‍ചെയാണ് കല്യാശേരി എസ് ബി ഐ ബാങ്കിന്റെ എടിഎം തകര്‍ത്ത് പണം കൊളളയടിച്ചത്. ഏകദേശം 25 ലക്ഷത്തോളം രൂപയാണ് പ്രതികള്‍ മൂന്ന് എടിഎമില്‍ നിന്നായി കവര്‍ന്നത്. കല്യാശേരി എസ് ബി ഐക്ക് പുറമേ മാങ്ങാട് ഇന്‍ഡ്യാവണ്‍, ഇരിണാവിലെ പിസിആര്‍ ബാങ്ക് എന്നിവയുടെ എടിഎം മെഷീനുകളും തകര്‍ത്തിരുന്നു.

ഒറ്റരാത്രി കൊണ്ടാണ് മൂന്ന് എടിഎമുകളും ആസൂത്രിതമായി തകര്‍ക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കല്യാശേരി എസ് ബി ഐയുടെ എടിഎമില്‍ നിന്നും 18 ലക്ഷവും ഇന്‍ഡ്യാ വമിന്റെ എടി എമില്‍ നിന്നും 1,75,000 രൂപയും ബാക്കി പണം പിസിആറിന്റെ എടിഎമില്‍ നിന്നുമാണ് മോഷ്ടിച്ചത്. ഏഴുപേര്‍ അടങ്ങുന്ന കവര്‍ചാ സംഘം അതിവിദഗ്ധമായാണ് ഗാസ് കടര്‍ ഉപയോഗിച്ച് എടിഎമിന്റെ കാഷ് ബോക്സ് മുറിച്ചു പണം അപഹരിച്ചത്.

Court sentenced all 3 accused in Kalyashery ATM robbery case to 3 years imprisonment and fine, Kannur, News, ATM, Robbery, Imprisonment, Accused, Kerala

കവര്‍ച നടത്തിയതിനുശേഷം കര്‍ണാടക വഴി ഡെല്‍ഹിയിലെത്തിയ ഏഴുപ്രതികളില്‍ മൂന്നു പേരെ കണ്ണൂര്‍ പൊലീസ് ഡെല്‍ഹി പൊലീസിന്റെ സഹായത്തോടെ ഹരിയാന അതിര്‍ത്തിയില്‍ ഹോസല്‍ എന്ന സ്ഥലത്തു നിന്നും പിടികൂടിയിരുന്നു. ഇവര്‍ സഞ്ചരിച്ച ലോറിയും ഗാസ് കടറും പൊലീസ് പിടികൂടിയിരുന്നു. മോഷ്ടിച്ച 16 ലക്ഷം രൂപ വാഹനത്തില്‍ നിന്നും കണ്ടെത്തിയിരുന്നു.

തെളിവെടുപ്പിന് കൊണ്ടുവന്നപ്പോഴാണ് ഇവര്‍ ഗാസ് കടര്‍ ഉപയോഗിച്ചു കവര്‍ച നടത്തുന്ന സംഘമാണെന്ന് പൊലീസിന് വ്യക്തമായത്. പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. അതീവസുരക്ഷാ ബ്ലോകിലാണ് പൊലീസ് സന്നാഹങ്ങളോടെ ചൊവ്വാഴ്ച വൈകുന്നേരം കൊണ്ടുപോയത്.

Keywords: Court sentenced all 3 accused in Kalyashery ATM robbery case to 3 years imprisonment and fine, Kannur, News, ATM, Robbery, Imprisonment, Accused, Kerala.

Post a Comment