Follow KVARTHA on Google news Follow Us!
ad

Suicide | രാജസ്താനെ നടുക്കി കൂട്ട ആത്മഹത്യ; 'കാലുകള്‍ കൂട്ടിക്കെട്ടി 5 കുട്ടികളുമായി ദമ്പതികള്‍ കനാലില്‍ ചാടി'; 7 മൃതദേഹങ്ങളും കണ്ടെടുത്തു

Couple, five children jump to death in Rajasthan; all 7 bodies retrieved#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


ജയ്പൂര്‍: (www.kvartha.com) ബുധനാഴ്ച രാജസ്താനെ നടുക്കി ഏഴംഗ കുടുംബത്തിന്റെ കൂട്ട ആത്മഹത്യ. ജലോര്‍ ജില്ലയില്‍ ദമ്പതികള്‍ അഞ്ച് കുട്ടികളുമായി കനാലില്‍ ചാടി മരിച്ചതായി പൊലീസ്. ഏഴുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. ശങ്കര്‍ലാല്‍ (32), ഇയാളുടെ ഭാര്യ ബദ്ലി (30), ഇവരുടെ മക്കളായ റമീല (12), കെസി (10), ജാന്‍വി (8), പ്രകാശ് (6), ഹിതേഷ് (3) എന്നിവരാണ് മരിച്ചത്.

സംസ്ഥാന ദുരന്തനിവാരണ സേന എത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ദമ്പതികള്‍ പതിവായി വഴക്കിടാറുണ്ടെന്നും തിങ്കളാഴ്ചയുണ്ടായ പ്രശ്‌നത്തില്‍ ബന്ധുക്കള്‍ ഇടപ്പെട്ടിരുന്നതായും ഗ്രാമീണര്‍ പറഞ്ഞു. ബുധനാഴ്ചയാണ് കുടുംബത്തെ കാണാതായതായത്. 

കര്‍ഷകനായ ശങ്കര്‍ലാല്‍ ഭാര്യയുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് കടുംകൈ ചെയ്തതെന്നാണ് നിഗമനം. വസ്ത്രങ്ങളും മൊബൈല്‍ ഫോണും കരയില്‍ ഉപേക്ഷിച്ച്, കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2.30 ഓടെയാണ് എല്ലാവരും കനാലിലേക്ക് എടുത്തുചാടിയതെന്ന് സര്‍കിള്‍ ഓഫീസര്‍ രൂപ് സിംഗ് പറഞ്ഞു. 

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും മൃതദേഹങ്ങള്‍ പോസ്റ്റമോര്‍ടത്തിനായി അയച്ചെന്നും പൊലീസ് സൂപ്രണ്ട് കിരണ്‍ കാങ് പറഞ്ഞു. ഇവര്‍ ഗലീഫ ഗ്രാമത്തിലെ താമസക്കാരാണെന്ന് സഞ്ചോര്‍ പൊലീസ് സ്റ്റേഷന്‍ എസ് എച് ഒ നിരഞ്ജന്‍ പ്രതാപ് സിംഗ് പറഞ്ഞു. ദമ്പതികളും കുട്ടികളും കാലുകള്‍ കൂട്ടിക്കെട്ടി കനാലിലേക്ക് ചാടിയതാകാമെന്നും അദ്ദേഹം വ്യക്തമാക്കി. 

News,National,India,Jaipur,Suicide,Local-News,Family,Police,Dead Body, Couple, five children jump to death in Rajasthan; all 7 bodies retrieved


അതേസമയം, കുടുംബത്തെ മറ്റാരോ പീഡിപ്പിക്കുന്നതായും മറ്റു ചിലര്‍ ആരോപിച്ചു. പഞ്ചായത് യോഗത്തില്‍ തങ്ങള്‍ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ദമ്പതികള്‍ ഗ്രാമവാസികളോട് അഭ്യര്‍ഥിച്ചിരുന്നുവെന്നാണ് വിവരം.  

Keywords: News,National,India,Jaipur,Suicide,Local-News,Family,Police,Dead Body, Couple, five children jump to death in Rajasthan; all 7 bodies retrieved

Post a Comment