അക്യുപങ്ചർ തെറാപ്പിസ്റ്റിനെ കഴിഞ്ഞ നവംബറിൽ സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണത്തിൽ, ഇയാളുടെ ക്ലിനിക്കിൽ ചികിത്സയ്ക്കായി എത്തിയ സ്ത്രീകളുടെ 50 വീഡിയോകളാണ് ഇപ്പോൾ ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ചികിത്സയ്ക്കിടെ വെങ്കിട്ടരാമൻ തന്റെ രോഗികളെ വസ്ത്രം ധരിക്കാത്ത അവസ്ഥയിൽ ചിത്രീകരിച്ചിരുന്നതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇയാളുടെ രണ്ട് മൊബൈൽ ഫോണുകളിൽ നിന്നാണ് 50 ക്ലിപ്പുകൾ ഫോറൻസിക് ലാബ് സംഘം കണ്ടെടുത്തത്. വീഡിയോകളുടെ ദൈർഘ്യം രണ്ട് മിനിറ്റ് മുതൽ 12 മിനിറ്റ് വരെയാണെന്ന് പൊലീസ് പറഞ്ഞു.
'13 വയസുള്ള മകളുടെ മാതാവായ അമ്മയുടെ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചികിത്സയ്ക്കായി യുവതി എത്തിയപ്പോൾ, ചികിത്സയ്ക്ക് വേണ്ടിയെന്ന് പറഞ്ഞ് വസ്ത്രം അഴിക്കാൻ ആവശ്യപ്പെട്ടു. യുവതി മടിച്ചു നിന്നതിനാൽ, തന്റെ ക്ലിനിക്കിൽ എത്തിയ 41 വയസുള്ള മറ്റൊരു സ്ത്രീയുടെ നഗ്നാവസ്ഥയിലുള്ള വീഡിയോ പോലും ഇയാൾ കാണിച്ചു. ആശയക്കുഴപ്പത്തിലായ യുവതി വീഡിയോയിലെ സ്ത്രീയുമായി ബന്ധപ്പെടുകയും സംഭവത്തെക്കുറിച്ച് അവരെ അറിയിക്കുകയും ചെയ്തു. തുടർന്ന് സ്ത്രീ പൊലീസിൽ പരാതി നൽകുകയും ചികിത്സയ്ക്കായി ക്ലിനിക്കിൽ പോയ മറ്റുള്ളവരെ അറിയിക്കുകയും ചെയ്തു', പൊലീസ് അറിയിച്ചു.
Keywords: Bangalore, National, News, Investigates, Treatment, Women, Police, Patient, Case, Arrest, Crime Branch, Mobile Phone, Complaint, Top-Headlines, Cops retrieve 50 secretly-filmed videos of women from therapist's phones.
< !- START disable copy paste -->