ജനുവരിയില്‍ കശ്മീരിലെ ഭാരത് ജോഡോ യാത്രയ്ക്കിടെ നടത്തിയ പ്രസംഗത്തിലാണ് ലൈംഗികാതിക്രമത്തിന് ഇരയായവരെക്കുറിച്ച് രാഹുല്‍ പരാമര്‍ശിച്ചത്. കുറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ തയാറാണെന്നും എന്നാല്‍ ഇതുവരെ ഇതുസംബന്ധിച്ച് പരാതി ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
യാത്രയ്ക്കിടെ ശ്രീനഗറില്‍ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത ഗാന്ധി, രാജ്യത്ത് സ്ത്രീകള്‍ ഇപ്പോഴും ലൈംഗികാതിക്രമത്തിന് ഇരയാകുന്നതിനെക്കുറിച്ച് സംസാരിച്ചു. 'ഞാന്‍ നടന്നുപോകുമ്പോള്‍, ഒരുപാട് സ്ത്രീകള്‍ കരയുന്നുണ്ടായിരുന്നു... അവരില്‍ ചിലര്‍ എന്നെ കണ്ടപ്പോള്‍ വികാരാധീനരായി. തങ്ങള്‍ ബലാത്സംഗം ചെയ്യപ്പെട്ടു, പീഡിപ്പിക്കപ്പെട്ടുവെന്ന് എന്നോട് പറഞ്ഞ സ്ത്രീകള്‍ ഉണ്ടായിരുന്നു. ബന്ധുക്കളും പരിചയക്കാരുമാണ് തങ്ങളെ പീഡിപ്പിച്ചതെന്ന് പറഞ്ഞവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. പൊലീസിനെ അറിയിക്കട്ടെ എന്ന് ചോദിച്ചപ്പോള്‍ ഞാനറിയണമെന്നേ അവര്‍ കരുതിയുള്ളൂ എന്നു പറഞ്ഞു.
കൂടുതല്‍ പ്രശ്നങ്ങള്‍ നേരിടേണ്ടിവരുമെന്ന് പറഞ്ഞതിനാല്‍ പൊലീസിനെ അറിയിക്കാന്‍ അവര്‍ തയാറായില്ല' എന്നാണ് രാഹുല്‍ പറഞ്ഞത്. പരാതിക്കാരോ സ്ത്രീകളോ തങ്ങളെ സമീപിക്കാത്തതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ രാഹുലിന് ചോദ്യാവലി അയച്ചതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
Keywords: Cops Had To Wait For 3 Hours To Give Notice To Rahul Gandhi: Sources, New Delhi, News, Politics, Congress, Rahul Gandhi, Notice, Molestation, Police, Complaint, National.
Keywords: Cops Had To Wait For 3 Hours To Give Notice To Rahul Gandhi: Sources, New Delhi, News, Politics, Congress, Rahul Gandhi, Notice, Molestation, Police, Complaint, National.