ഇന്‍ഡ്യയില്‍ സ്ത്രീകള്‍ ലൈംഗിക ചൂഷണം നേരിടുന്നുവെന്നായിരുന്നു പരാമര്‍ശം. പ്രസംഗത്തില്‍ സൂചിപ്പിച്ച ഇരകളുടെ വിവരങ്ങള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് കമിഷണര്‍ സാഗര്‍ പ്രീത് ഹൂഡയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രാഹുലിന്റെ വസതിയിലെത്തിയത്.
'സ്ത്രീകള്‍ ഇപ്പോഴും ലൈംഗിക ചൂഷണത്തിന് ഇരയാകുന്നു' എന്നായിരുന്നു ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തില്‍ പ്രസംഗിക്കവേ ശ്രീനഗറില്‍വച്ച് രാഹുല്‍ പറഞ്ഞത്. 'രാഹുല്‍ ഗാന്ധിയോട് സംസാരിക്കാനാണ് ഞങ്ങള്‍ ഇവിടെ വന്നത്. ഭാരത് ജോഡോ യാത്രയ്ക്കിടെ താന്‍ നിരവധി സ്ത്രീകളെ കണ്ടെന്നും, അവര്‍ ബലാത്സംഗത്തിന് ഇരകളായെന്ന് വെളിപ്പെടുത്തിയെന്നും ജനുവരി 30ന് ശ്രീനഗറില്‍വച്ച് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.
ഇതുമായി ബന്ധപ്പെട്ട് അദ്ദേഹത്തില്‍നിന്നും വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് ഇരകള്‍ക്ക് നീതി ഉറപ്പാക്കാനാണ് ഞങ്ങള്‍ എത്തിയത്' എന്ന് സ്‌പെഷല്‍ പൊലീസ് കമിഷണര്‍ സാഗര്‍ പ്രീത് ഹൂഡ അറിയിച്ചു. ലൈംഗിക ചൂഷണത്തിന് ഇരകളായെന്നു പറഞ്ഞ സ്ത്രീകളുടെ വിവരങ്ങള്‍ ആവശ്യപ്പെട്ട് മാര്‍ച് 16ന് ഡെല്‍ഹി പൊലീസ് രാഹുല്‍ ഗാന്ധിക്ക് നോടിസ് അയച്ചിരുന്നു. തുടര്‍ന്നാണ് വിവരങ്ങള്‍ ആവശ്യപ്പെട്ട് പൊലീസ് സംഘം നേരിട്ട് രാഹുലിന്റെ വസതിയില്‍ എത്തിയത്.
പാര്‍ലമെന്റിലെ രാഹുലിന്റെ അദാനി പരാമര്‍ശത്തില്‍ കേന്ദ്രസര്‍കാര്‍ പ്രതികാരം വീട്ടുകയാണെന്നാണ് നേതാക്കളുടെ ആരോപണം. രാഹുലിന്റെ വസതിയില്‍ മുതിര്‍ന്ന നേതാക്കളെല്ലാം തന്നെ എത്തിയിട്ടുണ്ട്. അശോക് ഗെലോടും ഇതില്‍ ഉള്‍പെടുന്നു. രാഹുലിനെ ദ്രോഹിക്കാനുള്ള ഡെല്‍ഹി പൊലീസിന്റെ മറ്റൊരു നീക്കമാണ് ഇതെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്.
Keywords: Cops At Rahul Gandhi's House Regarding His Remark On Assault Survivors, New Delhi, News, Rahul Gandhi, Assault, Police, Notice, Congress, National.#WATCH | We've come here to talk to him. Rahul Gandhi gave a statement in Srinagar on Jan 30 that during Yatra he met several women & they told him that they had been raped...We're trying to get details from him so that justice can be given to victims: Special CP (L&O) SP Hooda pic.twitter.com/XDHru2VUMJ
— ANI (@ANI) March 19, 2023