Follow KVARTHA on Google news Follow Us!
ad

Allegation | 'ഹനുമാന്‍ ചിത്രത്തിനുസമീപം വനിതാ ബോഡി ബില്‍ഡര്‍മാര്‍ ചിത്രമെടുക്കാന്‍ പോസ് ചെയ്തു'; മത്സരത്തിന്റെ വേദിയില്‍ ഗംഗാ ജലം തളിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍, വീഡിയോ

Congress vs BJP Over Women Bodybuilders Posing In Front Of Hanuman's Image#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
 

രത്ലാം: (www.kvartha.com) ഹനുമാന്‍ ചിത്രത്തിനുസമീപം വനിതാ ബോഡി ബില്‍ഡര്‍മാര്‍ ചിത്രമെടുക്കാന്‍ പോസ് ചെയ്‌തെന്ന് ആരോപിച്ച് വെള്ളം തളിച്ച് ശുദ്ധീകരണ നടപടിയുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. മധ്യപ്രദേശിലെ രത്ലാമില്‍ ബിജെപി സംഘടിപ്പിച്ച ബോഡി ബില്‍ഡിങ് മത്സരത്തിന്റെ വേദിയിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗംഗാജലം തളിച്ചത്.

കഴിഞ്ഞ ശനി, ഞായര്‍ ദിവസങ്ങളിലാണ് 13-ാമത് മിസ്റ്റര്‍ ജൂനിയര്‍ ബോഡിബില്‍ഡിങ് മത്സരം മധ്യപ്രദേശിലെ രത്ലാമില്‍ സംഘടിപ്പിച്ചത്. പരിപാടി അവസാനിച്ചതിന് പിന്നാലെ വനിതാ ബോഡി ബില്‍ഡര്‍മാര്‍ ഹനുമാന്‍ ചിത്രത്തിന് മുന്നില്‍ ഫോടോയ്ക്ക് പോസ് ചെയ്യുന്നതിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍ എത്തിയത്. 

തിങ്കളാഴ്ച, പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ വേദിയില്‍ ഗംഗാ ജലം തളിക്കുകയും ഹനുമാന്‍ ചാലിസ പാരായണം ചെയ്യുകയുമായിരുന്നു. സംഭവത്തില്‍ ഉള്‍പെട്ടവരെ ഹനുമാന്‍ ശിക്ഷിക്കുമെന്ന് യൂത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് മായങ്ക് ജാട്ട് പറഞ്ഞു. 

News,National,India,Madhya pradesh,Congress,BJP,Allegation,Religion, Complaint, Congress vs BJP Over Women Bodybuilders Posing In Front Of Hanuman's Image


ബ്രഹ്മചാരിയായ ഹനുമാനെ അപമാനിച്ചെന്ന് മുന്‍ മേയറും കോണ്‍ഗ്രസ് നേതാവുമായ പരാസ് സക്ലേശയും ആരോപിച്ചു. എന്നാല്‍ സ്ത്രീകള്‍ കായികരംഗത്ത് മികവ് പുലര്‍ത്തുന്നത് കാണാന്‍ കോണ്‍ഗ്രസിന് താല്‍പര്യമില്ലെന്ന് ആരോപിച്ച് സംസ്ഥാന ബിജെപി വക്താവ് ഹിതേഷ് ബാജ്പേയ് തിരിച്ചടിച്ചു.

ബിജെപി ഭരിക്കുന്ന നഗരസഭയുടെ നേതൃത്വത്തിലായിരുന്നു പരിപാടി നടത്തിയത്. ബിജെപി നേതാവ് പ്രഹ്ലാദ് പട്ടേലാണ് നഗരസഭാ മേയര്‍. ബിജെപി എംഎല്‍എ ചൈതന്യ കശ്യപും സംഘാടകസമിതിയിലുണ്ട്. സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സംഘാടകരില്‍ ചിലര്‍ പൊലീസിന് പരാതി നല്‍കി.

Keywords: News,National,India,Madhya pradesh,Congress,BJP,Allegation,Religion, Complaint, Congress vs BJP Over Women Bodybuilders Posing In Front Of Hanuman's Image

Post a Comment