Compensation | ഹെഡ് പോസ്റ്റ് ഓഫിസ് മാര്‍ചിനിടെ പൊലീസ് നടത്തിയ ലാതി ചാര്‍ജില്‍ കലങ്ങള്‍ പൊട്ടിയ സംഭവം; വില്‍പനക്കാരി കമലയ്ക്ക് സാന്ത്വന സഹായവുമായി കോണ്‍ഗ്രസ് നേതാക്കള്‍

 


കണ്ണൂര്‍: (www.kvartha.com) രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ കോണ്‍ഗ്രസ് നടത്തിയ സമരത്തിനെതിരെ പൊലീസ് നടത്തിയ ജലപീരങ്കി പ്രയോഗത്തിലും ലാതി വീശലിനിടയിലും നഷ്ടം സംഭവിച്ച വഴിയോര കച്ചവടക്കാരിക്ക് സാന്ത്വനവുമായി കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ടിന്‍ ജോര്‍ജ് നഷ്ടപരിഹാരം നല്‍കി.
            
Compensation | ഹെഡ് പോസ്റ്റ് ഓഫിസ് മാര്‍ചിനിടെ പൊലീസ് നടത്തിയ ലാതി ചാര്‍ജില്‍ കലങ്ങള്‍ പൊട്ടിയ സംഭവം; വില്‍പനക്കാരി കമലയ്ക്ക് സാന്ത്വന സഹായവുമായി കോണ്‍ഗ്രസ് നേതാക്കള്‍

തിങ്കളാഴ്ച കണ്ണൂര്‍ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ചിനു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോഴായിരുന്നു ബഹളത്തിനിടെ വഴിയോരത്ത് വില്‍പനയ്ക്കു വെച്ച് ചട്ടികളും കലങ്ങളും തകര്‍ന്നത്.

സമരക്കാരെത്തുന്നതിനു മുമ്പു തന്നെ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിലെ റോഡരികില്‍ മണ്‍ചട്ടികളും കലങ്ങളും വില്‍പനയ്ക്കു വെച്ചിരുന്നത് മാറ്റണമെന്ന് പൊലീസ് വടകരയില്‍ നിന്നുള്ള കലം വില്‍പനക്കാരി കമലയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത്രയും കലം അവിടെ നിന്നു മാറ്റാന്‍ പറ്റാനാകാതെ നിസ്സഹായാവസ്ഥയിലായിരുന്നു ഇവര്‍.

സംഘര്‍ഷത്തിനിടയില്‍ ഏതാനും മണ്‍ചട്ടികളും കലങ്ങളും ഉടഞ്ഞതോടെ അതിനു മുന്നില്‍ വ്യാകുലതയോടെ നില്‍ക്കുന്ന കമലയുടെ ചിത്രം മാധ്യമങ്ങളില്‍ വന്നിരുന്നു. പാര്‍ടി പ്രവര്‍ത്തകര്‍ ചെയ്തതല്ലെങ്കില്‍ കൂടിയും കോണ്‍ഗ്രസ് നടത്തിയ സമരം കാരണം പാവപ്പെട്ടൊരു മണ്‍കല വില്‍പനക്കാരിക്ക് നഷ്ടമുണ്ടായ സാഹചര്യത്തില്‍ അതിനു പരിഹാരമുണ്ടാക്കാന്‍ ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ടിന്‍ ജോര്‍ജും സഹപ്രവര്‍ത്തകരും നേരിട്ടെത്തുകയായിരുന്നു.

നഷ്ടപരിഹാരത്തുക വാങ്ങാന്‍ വിസമ്മതിച്ച കമലയെ ഡിസിസി പ്രസിഡന്റ് നിര്‍ബന്ധപൂര്‍വം തുക ഏല്‍പിച്ചു. വിഷുവാകുമ്പോഴേക്കും കലം വില്‍പനയ്ക്ക് പ്രത്യേക ഇടം ഏര്‍പെടുത്താന്‍ കോര്‍പറേഷന്‍ നടപടി സ്വീകരിക്കുമെന്നും അതിനായി കോര്‍പറേഷനെ സമീപിക്കണമെന്നും നിര്‍ദേശം നല്‍കിയാണ് ഡിസിസി പ്രസിഡന്റ് മടങ്ങിയത്. ഡിസിസി പ്രസിഡന്റിനോടൊപ്പം നേതാക്കളായ അഡ്വ. റശീദ് കവ്വായി, എം പി രാജേഷ്, കല്ലിക്കോടന്‍ രാഗേഷ് തുടങ്ങിയവരും ഉണ്ടായിരുന്നു.

Keywords:  News, Kerala, Kannur, Top-Headlines, Politics, Political-News, Political Party, Congress, Protest, Compensation, Congress leaders offer consolation to Pottery seller Kamala.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia