SWISS-TOWER 24/07/2023

PM Modi | കോണ്‍ഗ്രസ് തന്റെ ശവക്കുഴി തോണ്ടുന്നത് സ്വപ്നം കാണുമ്പോള്‍ താന്‍ പാവപ്പെട്ടവരുടെ ജീവിതം മെച്ചപ്പെടാന്‍ ഉതകുന്ന ബെംഗ്ലൂര്‍-മൈസൂര്‍ എക്സ്പ്രസ്വേയുടെ നിര്‍മാണത്തിന്റെ തിരക്കില്‍; പരിഹസിച്ച് മോദി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബെംഗ്ലൂര്‍ : (www.kvartha.com) കര്‍ണാടകയില്‍ ബെംഗ്ലൂര്‍-മൈസൂര്‍ അതിവേഗ പാതയുടെ ഉദ്ഘാടന വേദിയില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് തന്റെ ശവക്കുഴി തോണ്ടുന്നത് സ്വപ്നം കാണുമ്പോള്‍ താന്‍ പാവപ്പെട്ടവരുടെ ജീവിതം മെച്ചപ്പെടാന്‍ ഉതകുന്ന ബെംഗ്ലൂര്‍-മൈസൂര്‍ എക്സ്പ്രസ്വേയുടെ നിര്‍മാണത്തിന്റെ തിരക്കിലായിരുന്നുവെന്ന് പ്രധാനമന്ത്രി പരിഹസിച്ചു.

'മോദീ തേരി ഖബര്‍ ദുദേഗി (മോദീ, താങ്കളുടെ ശവക്കുഴി തോണ്ടും)' എന്ന കോണ്‍ഗ്രസ് മുദ്രാവാക്യത്തെ പരിഹസിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. 'കോണ്‍ഗ്രസ് മോദിയുടെ ശവക്കുഴി തോണ്ടുന്നതാണ് സ്വപ്നം കാണുന്നത്. എന്നാല്‍ ഈ രാജ്യത്തെ അമ്മമാരുടെയും സഹോദരിമാരുടെയും ജനങ്ങളുടെയും അനുഗ്രഹം എനിക്ക് സുരക്ഷാകവചം ഒരുക്കുന്ന കാര്യം അവര്‍ക്കറിയില്ല' എന്നും പ്രധാനമന്ത്രി പറഞ്ഞു.

8,172 കോടി രൂപ ചിലവിട്ട് നിര്‍മിച്ച 118 കിലോമീറ്റര്‍ ബെംഗ്ലൂര്‍-മൈസൂര്‍ അതിവേഗ പാത രാജ്യത്തിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൈസൂര്‍-കുശാല്‍നഗര്‍ നാലുവരി പാതയുടെ നിര്‍മാണോദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. 4,130 കോടിയാണ് പദ്ധതിയുടെ ചിലവ്.

കടുത്ത ഭരണവിരുദ്ധവികാരവും അതിശക്തമായ അഴിമതി ആരോപണങ്ങളും നേരിടുന്ന കര്‍ണാടകയില്‍ വരുന്ന തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കരുത്തില്‍ ജനതാദള്‍ എസിന്റെ ശക്തികേന്ദ്രമായ മണ്ഡ്യ പിടിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. പഴയ മൈസൂര്‍ മേഖലയിലെ ഒന്‍പതു ജില്ലകളില്‍ ഒന്നാണ് മണ്ഡ്യ. മൈസൂര്‍ ചാമരാജനഗര്‍, രാമനഗര, ബെംഗ്ലൂര്‍ റൂറല്‍, കോലാര്‍, ചികബെലാപൂര്‍, തുംകുരു, ഹാസന്‍ എന്നിവയാണ് മറ്റു ജില്ലകള്‍.

61 നിയമസഭാ സീറ്റുകളുള്ള ഓള്‍ഡ് മൈസൂര്‍ മേഖല ജെഡിഎസിന്റെ ശക്തികേന്ദ്രമാണ്. കോണ്‍ഗ്രസിനും ഇവിടെ സ്വാധീനമുണ്ട്. 2018ല്‍ തീരദേശ കര്‍ണാടകയിലും മുംബൈ-കര്‍ണാടക മേഖലകളിലും ബിജെപി മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും പഴയ മൈസൂര്‍ മേഖലയിലും ഹൈദരാബാദ്-കര്‍ണാടക മേഖലയിലും ഭൂരിപക്ഷം കുറവായിരുന്നു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തുന്ന നാലു വിജയ് സങ്കല്‍പ് യാത്രകളില്‍ ആദ്യത്തേത് ചാമരാജനഗര്‍ നിയമസഭാ മണ്ഡലത്തില്‍നിന്ന് ബിജെപി ആരംഭിച്ചു. ഏഴ് മണ്ഡലങ്ങളുള്ള മണ്ഡ്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ രണ്ടാമത്തെ റോഡ് ഷോയാണ് ഞായറാഴ്ച നടത്തിയത്.

2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വൊകലിംഗ ഹൃദയഭൂമിയായ മണ്ഡ്യയിലെ ഏഴു നിയമസഭാ മണ്ഡലങ്ങളിലും ജെഡിഎസാണ് വിജയിച്ചത്. 2019ല്‍, കെആര്‍ പേട് മണ്ഡലത്തില്‍നിന്ന് ജെഡിഎസ് ടികറ്റില്‍ വിജയിച്ച നാരായണ ഗൗഡ ബിജെപിയിലേക്ക് കൂറുമാറുകയും ഉപതിരഞ്ഞെടുപ്പില്‍ വിജയിക്കുകയും ചെയ്തതോടെയാണ് ബിജെപിക്ക് ഇവിടെ അകൗണ്ട് തുറക്കാനായത്.

Aster mims 04/11/2022
PM Modi | കോണ്‍ഗ്രസ് തന്റെ ശവക്കുഴി തോണ്ടുന്നത് സ്വപ്നം കാണുമ്പോള്‍ താന്‍ പാവപ്പെട്ടവരുടെ ജീവിതം മെച്ചപ്പെടാന്‍ ഉതകുന്ന ബെംഗ്ലൂര്‍-മൈസൂര്‍ എക്സ്പ്രസ്വേയുടെ നിര്‍മാണത്തിന്റെ തിരക്കില്‍; പരിഹസിച്ച് മോദി

ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവത്തിലൂടെ മേഖലയില്‍ കൂടുതല്‍ സീറ്റു നേടുകയാണ് ബിജെപിയുടെ ലക്ഷ്യം. തിരഞ്ഞെടുപ്പിന് തൊട്ടുമുന്നെ ജെഡിഎസില്‍നിന്നും കോണ്‍ഗ്രസില്‍നിന്നും വിജയസാധ്യതയുള്ളവര്‍ ബിജെപിയിലേക്ക് എത്തുമെന്നാണ് പാര്‍ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച മണ്ഡ്യയില്‍ നിന്നുള്ള എംപി സുമലതയുടെ വരവ് വോടാക്കി മാറ്റാനാകുമെന്നാണ് ബിജെപി കരുതുന്നത്.

Keywords:  'Congress Digging Modi's Grave, I'm Busy Building Roads': PM In Karnataka, Bangalore, News, Politics, Congress, Narendra Modi, Inauguration, Criticism, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia