അത്യാഹിതവിഭാഗം പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും അവിടെയും രണ്ടു ഡോക്ടര്‍ മാത്രമാണുണ്ടായിരുന്നത്. ഇരിട്ടി താലൂക് ആശുപത്രിയില്‍ നിലവില്‍ ഡ്യൂടിയിലുളള 14 ഡോക്ടര്‍മാരില്‍ രണ്ടു ഡോക്ടര്‍ മാത്രമാണ് ഒപി, ജെനറല്‍ വിഭാഗത്തില്‍ രോഗികളെ പരിശോധിച്ചത്. ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തെക്കുറിച്ച് അറിയാതെ രോഗികളും ഹെല്‍ത് കാര്‍ഡിനുമായെത്തിയവരും മടങ്ങി.
പണിമുടക്കില്‍ കണ്ണൂര്‍ ജില്ലയിലെ ഏക സര്‍കാര്‍ മെഡികല്‍ കോളജായ പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രിയുടെ പ്രവര്‍ത്തനവും സ്തംഭിച്ചു. കാഷ്വാലിറ്റി മാത്രമാണ് ഇവിടെ പ്രവര്‍ത്തിച്ചത്.
രാവിലെ കുറച്ചു സമയം ഒപി പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് ഒപിയിലെ ഡോക്ടര്‍മാരും സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പണിമുടക്കി. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുമണിവരെ പണിമുടക്കുമെന്ന് നേരത്തെ ഐ എം എ സര്‍കാരിനെ അറിയിച്ചിരുന്നു.
കേരള ഗവ. പോസ്റ്റ് ഗ്രാജ് വേറ്റ് മെഡികല്‍ ടീചേഴ്സ് അസോസിയേഷന്‍, കേരള ഗവ. സ്പെഷ്യലിസ്റ്റ് ഡോക്ടേഴ്സ് അസോസിയേഷന്‍, ഇന്‍ഡ്യന്‍ ഡെന്റല്‍ അസോസിയേഷന്‍, എന്നീ സംഘടനകളും പണിമുടക്കില്‍ പങ്കെടുത്തു.
പണിമുടക്കിയ ഡോക്ടര്‍മാര്‍ ഐ എം എ ജില്ലാ കമിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റിലേക്ക് മാര്‍ച് നടത്തി. മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഡോ.ബാബു രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെയില്‍ ഇരുന്നൂറിലേറെ ആക്രമണങ്ങളാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആശുപത്രികള്‍ക്കുമെതിരെയുണ്ടായതെന്നു അദ്ദേഹം പറഞ്ഞു.
കോഴിക്കോട് ഫാത്വിമ ആശുപത്രിയിലെ ഡോക്ടറെ അക്രമിച്ച സംഭവം നടന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റു ചെയ്തിട്ടില്ല. ആശുപത്രി സംരക്ഷണ നിയമം കര്‍ശനമായി പാലിക്കണമെന്ന് ഹൈകോടതി നിര്‍ദേശമുണ്ട്. എന്നാല്‍ പൊലീസിന്റെ മുന്‍പില്‍വെച്ചു ആക്രമണം നടന്നിട്ടും അതില്‍ ഇടപെടുകയോ പ്രതികളെ അറസ്റ്റു ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു.
ഐ എം എ ജില്ലാ ചെയര്‍മാന്‍ ഡോ. ലളിത് സുന്ദരം അധ്യക്ഷനായി. ഡോ.മുഹമ്മദലി, രാജ് മോഹന്‍, സുരേന്ദ്രബാബു, അനീഷ് രവി, രവീന്ദ്രനാഥ്, സുല്‍ഫികര്‍ അലി, ജിതിന്‍,സുനില്‍, മിനി ബാലകൃഷ്ണന്‍, വി സുരേഷ്, മാധവന്‍, സല്‍മത്, കെവി ബാബു എന്നിവര്‍ പ്രസംഗിച്ചു.
Keywords: Doctors Strike effects patient, Kannur, News, Doctors Strike, Hospital, Treatment, Kerala.