കണ്ണൂര്‍: (www.kvartha.com) ജയില്‍ വാര്‍ഡനെ കഴുത്തറുത്ത് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ അന്തേവാസിക്കെതിരെ ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. എറണാകുളം എന്‍ഐഎ കോടതി ശിക്ഷിച്ച കോഴിക്കോട് ജില്ലയിലെ മുഹമ്മദ് പോളക്കണ്ണിക്കെതിരെയാണ് കേസെടുത്തത്. വെളളിയാഴ്ച ഉച്ചയോടെ ജയില്‍ വാര്‍ഡനായ ശ്രീജിത്തിനെ ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവമേല്‍പ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് കേസ്.
അതീവസുരക്ഷയുള്ള പത്താം ബ്ലോകിൽ തടവില്‍ കഴിയുന്ന മുഹമ്മദിനെയും ബ്ലോകിലെ സഹതടവുകാരനെയും പുറത്തിറക്കിയില്ലെങ്കില്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് ജയില്‍ അധികൃതര്‍ നല്‍കിയ പരാതിയിൽ പറയുന്നു. ജയിലില്‍ അക്രമാസക്തനായി ഇയാള്‍ മറ്റുതടവുകാരെ ഭീഷണിപ്പെടുന്നതായും പരാതിയുണ്ട്. ജോര്‍ജിയയിലേക്ക് ദാഇശിനായി ആളുകളെ റിക്രൂട്മെന്റ് ചെയ്തതായുള്ള കേസിലെ പ്രതിയാണ് മുഹമ്മദ്.
നേരത്തെ ജയിലില്‍ കാപ തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് നിരവധി പേര്‍ക്ക് പരുക്കേറ്റിരുന്നു. ജയിലിലെ അന്തേവാസികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ജയില്‍ സെലുകളില്‍ ജോയന്റ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ റെയ്‌ഡ് നടത്തുകയും സ്മാര്‍ട് ഫോണ്‍ ഉള്‍പെടെ പിടികൂടുകയും ചെയ്തിട്ടുണ്ട്. ആയിരത്തിലേറെ തടവുകാര്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലുണ്ട്.
Keywords: Kannur, Kerala, News, Top-Headlines, Latest-News, Central Jail, Complaint, Case,Jail, Threatened, Life Threat, Phone-call, Complaint that warden of Kannur Central Jail threatened; Case against inmate.
< !- START disable copy paste -->
Police Booked | കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിൽ വാര്‍ഡനെ കഴുത്തറുത്ത് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതി; തടവുകാരനെതിരെ കേസ്
Complaint that warden of Kannur Central Jail threatened; Case against inmate#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ