വയനാട്: (www.kvartha.com) ആശുപത്രി ജീവനക്കാരിയുടെ ഭര്‍ത്താവ് ഡ്യൂടിയിലുണ്ടായിരുന്ന ഡോക്ടറെ ആക്രമിച്ചെന്ന് പരാതി.
നൂല്‍പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ ദാഹര്‍ മുഹമ്മദിനെ ആക്രമിച്ചെന്നാണ് പരാതി. ആക്രമണത്തെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഡോക്ടര്‍ ബത്തേരി താലൂക് ആശുപത്രിയില്‍ ചികിത്സ തേടി. ജോലിയില്‍ വീഴ്ച വരുത്തിയത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമെന്ന് ഡോ. ദാഹര്‍ മുഹമ്മദ് പറഞ്ഞു.
എന്നാല്‍ ഡോക്ടറുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് ആരോപണ വിധേയനായ യുവാവ് പറയുന്നത്. ജോലി ചെയ്യുന്നതുമായി ബന്ധപ്പെട്ട് കടുത്ത മാനസിക പ്രയാസമുണ്ടാക്കുന്ന തരത്തില്‍ ഡോക്ടര്‍ പെരുമാറുന്നുവെന്നും അതുകൊണ്ട് ജോലി രാജിവെക്കുന്നുവെന്ന് പറയാനായാണ് താന്‍ ആശുപത്രിയില്‍ പോയതെന്നും മാത്രമല്ല ഡോക്ടറാണ് തങ്ങളോട് മോശമായി പെരുമാറിയതെന്നും ഇയാള്‍ പറയുന്നു.
Keywords:
Complaint that husband of hospital employee assaulted doctor who was on duty, Wayanadu, News ,Local News, Assault, Doctor, Complaint, Kerala.