Follow KVARTHA on Google news Follow Us!
ad

University Examination | കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ കെടുകാര്യസ്ഥതയില്‍ നൂറ് കണക്കിന് വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതാന്‍ കഴിയാതെ വലഞ്ഞെന്ന് പരാതി

Complaint that hundreds of students were unable to write the exam due to the mismanagement of Kannur University#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവ

കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ സര്‍വകലാശാലയുടെ ബിഎ, ബി കോം പ്രൈവറ്റ് രെജിസ്‌ട്രേഷന്‍ അഞ്ചാം സെമസ്റ്റര്‍ പരീക്ഷ ഉച്ചയ്ക്ക് 1.30ന് ആരംഭിക്കാനിരിക്കെ, പരീക്ഷ കേന്ദ്രമായ മയ്യില്‍ ഐ ടി എമ്മില്‍ എത്തിയ വിദ്യാര്‍ഥികള്‍ വെട്ടിലായി. പരീക്ഷ തുടങ്ങുന്നതിന് തൊട്ടുമുമ്പ് തളിപ്പറമ്പ സര്‍ സയ്യിദ് കോളജിലേക്ക് പരീക്ഷകള്‍ മാറ്റിയ വിവരം വിദ്യാര്‍ഥികള്‍ അറിയാന്‍ വൈകുകയായിരുന്നു.

പരീക്ഷാ കേന്ദ്രം മാറ്റിയ വിവരം അറിയാതെ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ മയ്യില്‍ ഐ ടി എം കോളജില്‍ എത്തിയിരുന്നു. വാഹന സൗകര്യമില്ലാത്ത പാവന്നൂര്‍ മൊട്ടയിലെ ഐ ടി എം കോളജില്‍ നിന്നും, 30 കിലോമീറ്റര്‍ ദൂരെ 10 മിനുട് കൊണ്ട് സഞ്ചരിച്ച് പരീക്ഷ എഴുതാന്‍ കഴിയാത്ത നിരവധിപേര്‍ ആശങ്കയിലാണ്. 

News, Kerala, Kannur, Examination, Students, Top-Headlines, Complaint, Kannur-University, Complaint that hundreds of students were unable to write the exam due to the mismanagement of Kannur University


പത്രക്കുറിപ്പോ, മറ്റ് യാതൊരു അറിയിപ്പുകളോ ഇല്ലാതെ പരീക്ഷയ്ക്ക് മിനുടുകള്‍ക്ക് മുമ്പ് പരീക്ഷാ കേന്ദ്രം മാറ്റിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ ശക്തമായ നിയമ നടപടി എടുക്കണമെന്ന് പാരലല്‍ കോളജ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ എന്‍ രാധാകൃഷ്ണന്‍ മാസ്റ്റര്‍ ആവശ്യപ്പെട്ടു.

Keywords: News, Kerala, Kannur, Examination, Students, Top-Headlines, Complaint, Kannur-University, Complaint that hundreds of students were unable to write the exam due to the mismanagement of Kannur University

Post a Comment