Follow KVARTHA on Google news Follow Us!
ad

Complaint | കണ്ണൂര്‍ ഹെഡ് പോസ്റ്റ് ഓഫീസ് മാര്‍ച് നടത്തിയതിന് അറസ്റ്റു ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മണിക്കൂറോളം ജയിലില്‍ അടക്കാതെ പെരുവഴിയിലാക്കിയതായി പരാതി

Complaint that Congress workers who were arrested for marching at Kannur Head Post Office were not kept in #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂര്‍: (www.kvartha.com) രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്തുനിന്നും അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് ഹെഡ് പോസ്റ്റ് ഓഫീസ് മാര്‍ച് നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്ത പൊലീസ് ജയില്‍ പ്രവേശിപ്പിക്കാതെ നടുറോഡിലാക്കിയെന്ന സംഭവത്തില്‍ കണ്ണൂര്‍ സിറ്റി പൊലീസ് കമിഷണര്‍ അജിത് കുമാര്‍ അന്വേഷണമാരംഭിച്ചു.
                           
News, Kerala, Kannur, Top-Headlines, Complaint, Political-News, Politics, Congress, Arrested, Jail, Complaint that Congress workers who were arrested for marching at Kannur Head Post Office were not kept in jail for hours and were made to leave on highway.

കോടതി റിമാന്‍ഡിലായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജയിലില്‍ ഇടംകിട്ടാത്തതില്‍ പ്രതിഷേധിച്ചു തെക്കി സാര്‍ സബ് ജയിലിനു മുന്‍പിലെ റോഡില്‍ കിടന്ന് പ്രതിഷേധിച്ചു. സബ് ജയിലിലേക്ക് അയക്കേണ്ടിയിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ചൊവ്വാഴ്ച പുലര്‍ചെ മൂന്ന് മണിക്ക് സ്പെഷ്യല്‍ സബ് ജയിലില്‍ പ്രവേശിപ്പിച്ചതോടെയാണ് രാപകല്‍ നീണ്ട സമരത്തിന് വിരാമമായത്.

പത്തൊമ്പതു പ്രവര്‍ത്തകരാണ് സ്പെഷ്യല്‍ സബ് ജയിലില്‍ റിമാന്‍ഡ് ചെയ്യപ്പെട്ടത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സ്ത്രീകളെ വനിതാ ജയിലിലടച്ചു. തിങ്കളാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് ഡിസിസി ഓഫീസില്‍ നിന്ന് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച് പുറപ്പെട്ടത്.

ഉദ്ഘാടനത്തിനിടെ സംഘര്‍ഷവും ലാതി ചാര്‍ജുമുള്‍പെടെ അക്രമാസക്തമായി സമരം മാറുകയായിരുന്നു. നിരവധി പ്രവര്‍ത്തകര്‍ക്കും പൊലീസുകാര്‍ക്കും പരുക്കേറ്റിരുന്നു. 25 കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് സംഭവവുമായി ബന്ധപ്പെട്ടു ടൗണ്‍ പൊലീസ് അറസ്റ്റു ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കും മുന്‍പ് ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കവെ പലര്‍ക്കും എക്സറേ ഉള്‍പെടെയുള്ള പരിശോധനകള്‍ വേണ്ടി വന്നു.

അറസ്റ്റ് നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കുമ്പോള്‍ രാത്രി പത്തര കഴിഞ്ഞിരുന്നു. റിമാന്‍ഡ് ചെയ്ത പത്തുപേരെ സബ് ജയിലേക്ക് അയക്കാനാണ് മജിസ്ട്രേറ്റ് ഉത്തരവിട്ടത്. അതു കഴിഞ്ഞ് വീണ്ടും മെഡികല്‍ സ്‌ക്രീനിങിന് മുഴുവനാളുകളെയും ആശുപത്രിയിലെത്തിച്ച ശേഷം സബ് ജയിലിന്റെ കവാടത്തിലെത്തിച്ചപ്പോള്‍ മാത്രമാണ് അവിടെ ഇത്രയും പേരെ പാര്‍പ്പിക്കാന്‍ സ്ഥലപരിമതിയുണ്ടെന്ന കാര്യം കൂടെയുളള പൊലീസുകാര്‍ അറിയുന്നത്.

ഇതോടെ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പൊലീസിനെതിരെ മുദ്രാവാക്യം വിളി തുടങ്ങുകയായിരുന്നു. നട്ടാപ്പാതിരയ്ക്ക് ഇത്രയും പ്രതികളെ എന്തു ചെയ്യണമെന്നറിയാതെ പൊലീസ് നട്ടം തിരിഞ്ഞത് കാണാന്‍ വേറെയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉറക്കമിളച്ചു കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.

കോടതിയും പൊലീസും ജയിലുമെല്ലാം അധികാര കേന്ദ്രങ്ങളെന്ന നിലയില്‍ അനിവാര്യമായി ഉണ്ടാക്കിയെടുക്കേണ്ട ഏകോപനത്തില്‍ ഗുരുതരമായ വീഴ്ചയുണ്ടായതാണ് ഇങ്ങനെയൊരു സാഹചര്യത്തിന് വഴിവെച്ചത്. ഒടുവില്‍ മജിസ്ട്രേറ്റേിനെ വിളിച്ചുണര്‍ത്തി റിമാന്‍ഡ് ഓര്‍ഡറില്‍ ജയിലിന്റെ പേര് മാറ്റി അതുമായി എത്തിയ പൊലീസ് പ്രവര്‍ത്തകരെ സ്പെഷ്യല്‍ സബ് ജയിലിലെത്തിക്കുകയായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരിടേണ്ടി വന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ഡിസിസി അധ്യക്ഷന്‍ മാര്‍ടിന്‍ ജോര്‍ജ് ആരോപിച്ചു.

Keywords: News, Kerala, Kannur, Top-Headlines, Complaint, Political-News, Politics, Congress, Arrested, Jail, Complaint that Congress workers who were arrested for marching at Kannur Head Post Office were not kept in jail for hours and were made to leave on highway.< !- START disable copy paste -->

Post a Comment