ആദായനികുതി വകുപ്പിന്റെ ടാക്‌സ് ഡിഡക്റ്റഡ് അറ്റ് സോഴ്‌സ് (ടിഡിഎസ്) വിഭാഗവും നേരത്തെ തന്നെ നോടിസ് നല്‍കിയിട്ടുണ്ട്. വൈദേകത്തിന്റെ ഉടമസ്ഥരായ കണ്ണൂര്‍ ആയുര്‍വേദിക് മെഡികല്‍ കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് കംപനിയുടെ ഷെയര്‍ ഉടമകള്‍ ആരൊക്കെയാണെന്നും അവര്‍ക്ക് എത്ര വീതം ഓഹരികള്‍ ഉണ്ടെന്നും ആരാഞ്ഞാണു നോടിസ് നല്‍കിയത്.
ജയരാജന്റെ ഭാര്യ ഇന്ദിരയ്ക്കും മകന്‍ ജെയ്സനും 9,199 ഓഹരിയാണ് ഉള്ളത്. ഇന്ദിരയ്ക്ക് 81.99 ലക്ഷത്തിന്റെയും ജെയ്സന് 10 ലക്ഷം രൂപയുടെയും ഓഹരി പങ്കാളിത്തമുണ്ട്. മുന്‍ എംഡി കെപി രമേശ് കുമാറിനും മകള്‍ക്കും 99.99 ലക്ഷംരൂപയുടെ 9,999 ഷെയറുകളുണ്ട്. വ്യക്തിയെന്ന നിലയില്‍ ഇന്ദിരയ്ക്കാണ് കൂടുതല്‍ ഷെയറുകള്‍.
Keywords: Complaint regarding construction; Vigilance department conducted inspection at Vaidekam resort, Kannur, News, Inspection, Vigilance, Controversy, Kerala.