Complaint | 'ഇന്‍സ്റ്റഗ്രാമില്‍ കഴുത്തിറങ്ങിയ ചുവപ്പ് ഡ്രസിനൊപ്പം ലക്ഷ്മി ദേവിയുടെ ചിത്രമുള്ള മാല ധരിച്ച് മതവികാരം വ്രണപ്പെടുത്തി'; നടി തപ്സി പന്നുവിനെതിരെ പരാതി

 




മുംബൈ: (www.kvartha.com) മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബോളിവുഡ് നടി തപ്സി പന്നുവിനെതിരെ പരാതി. തപ്സി പന്നു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രമാണ് പരാതി നല്‍കാന്‍ കാരണമായത്. ബി ജെ പി എം എല്‍ എ മാലിനിയുടെ മകന്‍ ഏകലവ്യ ഗൗറാണ് നടിക്കെതിരെ രംഗത്തെത്തിയത്. ഏകലവ്യ നടിക്കെതിരെ ഛത്രിപുര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. 

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രത്തില്‍ കഴുത്തിറങ്ങിയ ചുവപ്പ് ഗൗണിനൊപ്പം ഹിന്ദു ആരാധനാമൂര്‍ത്തിയായ ലക്ഷ്മി ദേവിയുടെ ചിത്രമുള്ള നെക്ലേസ് ആണ് തപ്‌സി ധരിച്ചിരുന്നത്. ഇതാണ് പരാതിക്കാരനെ പ്രകോപിപ്പിച്ചത്.

Complaint | 'ഇന്‍സ്റ്റഗ്രാമില്‍ കഴുത്തിറങ്ങിയ ചുവപ്പ് ഡ്രസിനൊപ്പം ലക്ഷ്മി ദേവിയുടെ ചിത്രമുള്ള മാല ധരിച്ച് മതവികാരം വ്രണപ്പെടുത്തി'; നടി തപ്സി പന്നുവിനെതിരെ പരാതി


ഇക്കഴിഞ്ഞ മാര്‍ച് 12ന് മുംബൈയില്‍ നടന്ന ഫാഷന്‍ വീകിലാണ് ഈ കോസ്റ്റ്യൂമില്‍ തപ്‌സി പ്രത്യക്ഷപ്പെട്ടത്. സനാതന്‍ ധര്‍മ്മത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ആസൂത്രിത ശ്രമമാണിതെന്ന് ഗൗര്‍ പരാതിയില്‍ പറഞ്ഞതായാണ് റിപോര്‍ട്.

നേരത്തെ സ്റ്റാന്‍ഡപ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖിക്കെതിരെയും ഏകലവ്യ പരാതി നല്‍കിയിരുന്നു. ഹാസ്യ പരിപാടിയില്‍ ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയെന്നും മതവികാരം വ്രണപ്പെടുത്തിയെന്നും ആരോപിച്ചായിരുന്നു അന്നത്തെ പരാതി.

Keywords:  News, National, India, Mumbai, Instagram, Social-Media, Religion, Lifestyle & Fashion, Complaint, BJP, Police-Station, Entertainment, Actress, Top-Headlines, Complaint filed against Taapsee Pannu for hurting religious sentiments.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia