Follow KVARTHA on Google news Follow Us!
ad

Police | സ്വപ്നാ സുരേഷിനെതിരെയുള്ള പരാതി: സിപിഎം നേതാവിൽ നിന്നും മൊഴിയെടുത്തു

#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾComplaint against Swapna Suresh: Statement taken from CPM leader
തളിപ്പറമ്പ്: (www.kvartha.com) സ്വപ്നയ്ക്കും വിജേഷ് പിള്ളക്കുമെതിരെ പരാതി നൽകിയ സിപിഎം തളിപ്പറമ്പ് ഏരിയാ സെക്രടറി കെ സന്തോഷിൽ നിന്നും തളിപ്പറമ്പ് ഡിവൈഎസ്പി എംപി.വിനോദ് മൊഴിയെടുത്തു. വ്യാഴാഴ്ച രാവിലെയാണ് ഡിവൈഎസ്പി ഓഫീസിൽ വെച്ച് മൊഴി രേഖപ്പെടുത്തിയത്.

Kerala, News, Complaint, Statement, CPM, Leader, Secretary, Pinarayi-Vijayan, Case, Police, Investigates, Top-Headlines, Complaint against Swapna Suresh: Statement taken from CPM leader.

മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രടറി എംവി ഗോവിന്ദൻ മാസ്റ്റർക്കും എതിരെ 30 കോടി രൂപയുടെ ആരോപണം ഉന്നയിച്ചതിൻ്റെ പേരിലാണ് വ്യാജ ആരോപണം ഉന്നയിച്ചതായി ആരോപിച്ച് കെ സന്തോഷ് തളിപ്പറമ്പ് പോലീസിൽ പരാതി നൽകിയത്.

പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. താൻ കൊടുത്ത പരാതിയിൽ ഉറച്ചു നിൽക്കുന്നതായാണ് സന്തോഷ് മൊഴി നൽകിയിരിക്കുന്നത്. ഈ മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും സ്വപ്നയിൽ നിന്നും പൊലീസ് മൊഴിയെടുക്കുക. പരാതിയിൽ സ്വപ്നക്കും വിജേഷ് പിള്ളക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു. എന്നാൽ സ്വപ്നയെ ബെംഗ്ളൂറിൽ നിന്നും വിളിച്ചു വരുത്തുമോയെന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല.

Keywords: Kerala, News, Complaint, Statement, CPM, Leader, Secretary, Pinarayi-Vijayan, Case, Police, Investigates, Top-Headlines, Complaint against Swapna Suresh: Statement taken from CPM leader.
< !- START disable copy paste -->

Post a Comment