SWISS-TOWER 24/07/2023

Complaint | സിപിഎം വനിത നേതാക്കള്‍ക്കെതിരായ വിവാദ പരാമര്‍ശം; കെ സുരേന്ദ്രനെതിരെ പ്രധാനമന്ത്രിക്ക് പരാതി നല്‍കി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) സിപിഎം വനിത നേതാക്കള്‍ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പരാതി നല്‍കി. നാഷനല്‍ ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യന്‍ വിമനാണ് പരാതി നല്‍കിയത്. അടിയന്തരമായി ബിജെപി സംസ്ഥാന പ്രസിഡന്റിനെതിരെ നടപടി വേണമെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്.

ജി 20ക്ക് ഇന്‍ഡ്യ അധ്യക്ഷത വഹിക്കുമ്പോള്‍ രാജ്യത്തിന്റെ പ്രതിച്ഛായ മോശമാക്കുന്ന പരാമര്‍ശമാണെന്നും വിമര്‍ശനമുണ്ട്. അരുണ റോയി, ആനിരാജ എന്നിവര്‍ ചേര്‍ന്നാണ് പരാതി നല്‍കിയത്.
'സ്ത്രീശാക്തീകരണത്തിന്റെ വക്താക്കളായി അധികാരത്തില്‍ വന്ന മാര്‍ക്‌സിസ്റ്റ് പാര്‍ടിയിലെ വനിത നേതാക്കളെല്ലാം തടിച്ചുകൊഴുത്തു. നല്ല കാശടിച്ചുമാറ്റി, തടിച്ചുകൊഴുത്ത് പൂതനകളായി അവര്‍ കേരളത്തിലെ സ്ത്രീകളെ കളിയാക്കിക്കൊണ്ടിരിക്കുകയാണ്' എന്നായിരുന്നു പരാമര്‍ശം.

Aster mims 04/11/2022
Complaint | സിപിഎം വനിത നേതാക്കള്‍ക്കെതിരായ വിവാദ പരാമര്‍ശം; കെ സുരേന്ദ്രനെതിരെ പ്രധാനമന്ത്രിക്ക് പരാതി നല്‍കി

ഇടത് വനിതാ നേതാക്കള്‍ക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ പൊലീസ് കഴിഞ്ഞദിവസം തന്നെ കേസെടുത്തിരുന്നു. ഐപിസി 509, 304 എ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തിരിക്കുന്നത്.

സി എസ് സുജാത നല്‍കിയ പരാതിയിലാണ് പൊലീസിന്റെ നടപടി. തൃശ്ശൂരില്‍ സ്ത്രീ ശക്തി സംഗമത്തോട് അനുബന്ധിച്ച് കെ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയാണ് വിവാദമായത്.

Keywords:  Complaint against K Surendran reaches PM Modi, New Delhi, News, Politics, Complaint, K Surendran, Prime Minister, Narendra Modi, CPM, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia